ആലത്തൂർ: കർഷകർക്ക് ആശ്വാസമേകി 'നിറ'യിലെ കൊയ്ത്ത് യന്ത്രങ്ങൾ വയലുകളിൽ സജീവം. ആലത്തൂർ നിയോജക മണ്ഡലം സമഗ്ര കാർഷിക വികസന പദ്ധതിയാണ് 'നിറ'. അഞ്ച് വർഷമായി 'കൊയ്ത്തിനൊരു കൈത്താങ്ങ്' പദ്ധതിയിലൂടെ ഇവർ കൊയ്ത്ത് യന്ത്രങ്ങൾ എത്തിക്കുന്നുണ്ട്. ഇതര സംസ്ഥാന യന്ത്രങ്ങൾക്ക് പുറമേ 'കെയ്കോ'യുടെ യന്ത്രങ്ങളും 'നിറ' എത്തിക്കുന്നുണ്ട്. തുടക്കത്തിൽ തന്നെ പദ്ധതിയെ തകർക്കാൻ ചില ഏജൻറുമാർ രംഗത്തിറങ്ങിയിരുന്നു. 'നിറ' കൊണ്ടുവരുന്ന യന്ത്രങ്ങൾ വയലിലിറങ്ങാൻ സമ്മതിക്കില്ലെന്ന നിലപാടും ഇവർ സ്വീകരിച്ചിരുന്നതായും പറയുന്നുണ്ട്.
ഇന്ധന വില വർധനവിലും, യന്ത്ര വാടക കൂട്ടാതെ കഴിഞ്ഞ വർഷത്തെ 2300 രൂപ വാടക തന്നെയാണ് ഈ വർഷവും ഈടാക്കുന്നത്. കടുത്ത ഇന്ധന വില വർധനവും പ്രളയ സാഹചര്യവും കണക്കിലെടുത്ത് പല യന്ത്രങ്ങളും തിരിച്ചു പോയതായും പറയുന്നു. ഈ സാഹചര്യത്തിലാണ് 'നിറ' സർക്കാറിേൻറത് ഉൾപ്പെടെ 50 യന്ത്രങ്ങൾ എത്തിച്ചത്.
മഴക്ക് അൽപം ശമനം; കൊയ്ത്ത് സജീവം
കൊല്ലങ്കോട്: മഴക്ക് അൽപം ശമനമുണ്ടായപ്പോൾ ഈ സാഹചര്യം ഉപയോഗപ്പെടുത്തി കൊയ്ത് സജീവമാക്കി കർഷകർ. പത്ത് ദിവസത്തിലധികമായി ഇട വിടാതെയുള്ള മഴക്കിടയിൽ ചൊവ്വാഴ്ച രാവിലെ ആകാശം തെളിഞ്ഞതോടെ കൊയ്ത്തും മെതിയും വേഗത്തിലാക്കി.
കൊയ്ത നെല്ല് ഉണക്കുന്ന ജോലികൾ തകൃതിയായി. കൊയ്ത്തിന് പാകമായ പാടശേഖരങ്ങളിൽ കെട്ടിനിന്ന വെള്ളം പുറത്തേക്ക് ഒഴുക്കിവിട്ടു. പാടത്ത് കൊയ്ത്ത് യ ന്ത്രങ്ങളും ഇറങ്ങി. ബുധനാഴ്ചയോടെ മഴ ശക്തമാകുമെന്ന കാലാവസ്ഥ മുന്നറിയിപ്പ് ഉണ്ടായതിനെ തുടർന്ന് സാധ്യമാകുന്ന പ്രദേശങ്ങളിലെല്ലാം കൊയ്ത്ത് അതിവേഗം ചെയ്ത് തീർക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.