കോട്ടായി: വർഷങ്ങളായി വയലുകളിലേക്ക് ട്രാക്ടറും കൊയ്ത്തുയന്ത്രവും ഇറക്കിയിരുന്ന വഴിയുടെ വശങ്ങളിൽ സ്വകാര്യ വ്യക്തികൾ ചാലുകീറുകയും വഴി കെട്ടി അടക്കുകയും ചെയ്തതോടെ കർഷകർ പ്രതിസന്ധിയിൽ. പഞ്ചായത്തിലെ ആറാം വാർഡിൽ പാർളിപ്പാടം പാടശേഖരത്തിലെ നടുവത്തുപാടത്താണ് അഞ്ചേക്കർ നെൽകൃഷി വിളഞ്ഞിട്ടും കൊയ്യാൻ വഴിയില്ലാതെ നശിക്കുന്നത്. വറോഡ് ചക്കാംതൊടി വീട്ടിൽ ശാന്തകുമാരി, മകൾ ശ്രീലത എന്നിവരുടേതാണ് കൃഷി. ശാന്തകുമാരിക്ക് മൂന്ന് ഏക്കറും ശ്രീലതക്ക് രണ്ട് ഏക്കറുമാണുള്ളത്.
ചാമുണ്ണി എന്ന മണിയനും നളിനി എന്ന വ്യക്തിയും ചേർന്നാണ് വഴി അടച്ചതെന്നും ഇതുസംബന്ധിച്ച് കോട്ടായി പൊലീസ് സ്റ്റേഷനിലും കൃഷിഭവനിലും പഞ്ചായത്തിലും പരാതി നൽകിയിട്ടും ഒരു നടപടിയും എടുത്തില്ലെന്നും കർഷകയായ ശാന്തകുമാരിയും മകൻ മോഹനനും പറയുന്നു. കൃഷിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ശാന്തകുമാരിയും കുടുംബവും വിള കൊയ്തെടുക്കാൻ വഴിയില്ലാതായതോടെ ജീവിതം വഴിമുട്ടിയ അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.