ഓട്ടോകൾ കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്

ക​ല്ല​ടി​ക്കോ​ട്: പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ൽ ഓ​ട്ടോ​റി​ക്ഷ​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ചു​പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് മൂ​ന്ന​ര​യോ​ടെ തു​പ്പ​നാ​ട് വ​ള​വി​ൽ ക​ല്ല​ടി​ക്കോ​ട് ഭാ​ഗ​ത്ത് ക​രി​മ്പ പ​ഞ്ചാ​യ​ത്ത് ഗ്രൗ​ണ്ടി​ന​ടു​ത്താ​ണ്​ അ​പ​ക​ടം. ഓ​ട്ടോ ഡ്രൈ​വ​ർ മ​ഞ്ചേ​രി തൃ​ക്ക​ങ്ങോ​ട് കി​ഴ​ക്കെ​പ്പൊ​റ്റ​യി​ൽ വീ​ട്ടി​ൽ കൃ​ഷ്ണ​കു​മാ​ർ (47), മാ​താ​വ് ശാ​ര​ദ (70), ഭാ​ര്യ രേ​ഖ (38), ശാ​ര​ദ​യു​ടെ മ​രു​മ​ക​ൾ പ്ര​ജീ​ഷ (38), മ​റ്റൊ​രു ഓ​ട്ടോ​ർ ഡ്രൈ​വ​ർ മ​ണ്ണാ​ർ​ക്കാ​ട് പെ​രി​മ്പ​ടാ​രി മു​കേ​ഷ് (35) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രി​ൽ കൃ​ഷ്ണ​കു​മാ​റി​ന് ത​ല​ക്ക് സാ​ര​മാ​യ പ​രി​ക്കേ​റ്റു.

മ​റ്റു​ള്ള​വ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. പാ​ല​ക്കാ​ട് ഭാ​ഗ​ത്ത് മ​ര​ണ​വീ​ട് സ​ന്ദ​ർ​ശി​ച്ച് മ​ഞ്ചേ​രി​യി​ലേ​ക്ക് മ​ട​ങ്ങ​വെ മ​ണ്ണാ​ർ​ക്കാ​ട്ടു​നി​ന്ന് വ​ന്ന ഓ​ട്ടോ​യി​ടി​ച്ചാ​ണ് അ​പ​ക​ടം. പ​രി​ക്കേ​റ്റ​വ​രെ നാ​ട്ടു​കാ​ർ ത​ച്ച​മ്പാ​റ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

പി​ന്നീ​ട് വി​ദ​ഗ്​​ധ ചി​കി​ത്സ​ക്കാ​യി ഇ​വ​രെ വ​ട്ട​മ്പ​ലം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Tags:    
News Summary - Five injured in auto collision

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.