പാലക്കാട്: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് കലാഭവന്‍ മണിയുടെ സ്മരണാർഥം മണിനാദം എന്ന പേരില്‍ ജില്ലതലത്തില്‍ സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ നാടൻപാട്ട് മത്സരത്തില്‍ ജില്ലയിലെ യുവജന ക്ലബുകള്‍ക്ക് പങ്കെടുക്കാം. 18നും 40നും ഇടയില്‍ പ്രായമുള്ള 10 പേരടങ്ങുന്ന ടീം അതത് പ്രദേശത്ത് നാടന്‍പാട്ട് അവതരിപ്പിച്ച് വിഡിയോ റിക്കോഡ് ചെയ്ത് ജില്ല യുവജനകേന്ദ്രത്തില്‍ ഫെബ്രുവരി 15നകം നല്‍കണം. വിഡിയോ പെന്‍ഡ്രൈവിലോ, സിഡിയിലോ കോപ്പി ചെയ്യാം.
എം.പി ഫോറായി റിക്കോഡ് ചെയ്യുന്ന വിഡിയോയുടെ സൈസ് ഒരു ജിബിയില്‍ താഴെയായിരിക്കണം. പരമാവധി 10 മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോക്കൊപ്പം ക്ലബിന്റെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ ലഭ്യമാക്കണം. വിഡിയോകളുടെ പശ്ചാത്തലത്തില്‍ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് മണിനാദം 22 എന്ന് രേഖപ്പെടുത്തിയ ബാനര്‍ ഉണ്ടായിരിക്കണമെന്ന് ജില്ല യൂത്ത് പ്രോഗ്രാം ഓഫിസര്‍ അറിയിച്ചു. ജില്ലതല മത്സര വിജയികള്‍ക്ക് 25000, 10000, 5000 രൂപ എന്നിങ്ങനെ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് ലഭിക്കും. സംസ്ഥാനതലത്തില്‍ വിജയികളാകുന്നവര്‍ക്ക് യഥാക്രമം ഒരു ലക്ഷം, 75000, 50000 രൂപയും ലഭിക്കും. ഫോണ്‍: 0491 2505190, 9446100081.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.