വാളയാർ: ഐ.ഐ.ടി വിദ്യാര്‍ഥികള്‍ക്കായുള്ള കഞ്ചിക്കോട്ടെ ഹോസ്റ്റല്‍ കാന്റീനില്‍ ഭക്ഷ്യവിഷബാധ. 400 വിദ്യാര്‍ഥികള്‍ ഭക്ഷണം കഴിച്ചതില്‍ ചിലര്‍ക്കാണ് ബുധനാഴ്ച ഛര്‍ദിയും വയറിളക്കവുമടക്കം ഉണ്ടായത്. അസ്വസ്ഥത കൂടിയതോടെ 20 പേര്‍ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന നടത്തുകയും മെസ്സ് നടത്തിപ്പുകാരായ സ്വകാര്യ കാറ്ററിങ് കമ്പനിക്ക് നോട്ടീസ് നല്‍കുകയും ചെയ്തു.
സാമ്പിളുകള്‍ പരിശോധനക്കായി ശേഖരിച്ചു. ഐ.ഐ.ടിയില്‍ വിവിധ കോഴ്‌സുകളുടെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളും ഗവേഷണ വിദ്യാര്‍ഥികളുമുള്‍പ്പടെ എഴുനൂറോളം പേര്‍ക്ക് കാമ്പസിന് പുറത്തുള്ള സ്വകാര്യ കെട്ടിടത്തിലാണ് താമസ സൗകര്യമൊരുക്കിയിട്ടുള്ളത്. ഹോസ്റ്റലിനോടനുബന്ധിച്ച കാന്റീനില്‍നിന്നാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. കാന്റീന്‍ നടത്തിപ്പുകാര്‍ക്കെതിരെ വ്യാപക പരാതിയാണ് രക്ഷിതാക്കളില്‍ നിന്നുയരുന്നത്.
സെമസ്റ്റര്‍ ഫീസായി 1.5 ലക്ഷം രൂപ വരെ ഓരോ വിദ്യാര്‍ഥികള്‍ നല്‍കുന്നുണ്ട്. ഇതില്‍ 25,000 രൂപയോളമാണ് മെസ്സിന് വേണ്ടിവരുന്നത്.ഭക്ഷ്യവിഷബാധയേറ്റ പലരെയും രക്ഷിതാക്കളെത്തി വീടുകളിലേക്ക് കൂട്ടിക്കൊണ്ടു പോയി. വിഷബാധയുമായി ബന്ധപ്പെട്ട് 12 പേര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇത് സംബന്ധിച്ച വിശദ പരിശോധന തിങ്കളാഴ്ച നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.