സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ലെ സം​ഘ​നൃ​ത്ത​ത്തി​ൽ എ ​ഗ്രേ​ഡ് നേ​ടി​യ അ​ട്ട​പ്പാ​ടി മോ​ഡ​ൽ റ​സി​ഡ​ൻ​ഷ​ൽ സ്കൂ​ളി​ലെ കു​ട്ടി​ക​ൾ പ​രി​ശീ​ല​ക എം. ​അ​തു​ല്യ​ക്കൊ​പ്പം

വേ​ദി​യി​ൽ കൈ​യ​ടി നേ​ടി അ​ട്ട​പ്പാ​ടി​യി​ലെ കു​ട്ടി​ക​ൾ

അ​ഗ​ളി: ‘..... തീ ​തി​ന്ന് ച​ത്തി​ട്ട് നാ​ളെ നി​ങ്ങ​ൾ

തെ​യ്യ​ങ്ങ​ളാ​യി​ട്ടെ​ന്തു കാ​ര്യം?

ജീ​വി​ച്ചി​രി​ക്കു​മ്പോ​ൾ ഉ​ട​വാ​ളെ​ടു​ക്ക​ണം;

ഉ​ട​യോ​നോ​ടാ​യാ​ലും ചോ​ദ്യം ചോ​ദി​ക്ക​ണം...’​സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ലെ സം​ഘ​നൃ​ത്ത വേ​ദി​യി​ലേ​ക്ക് പു​തു​മ​യു​ള്ള വി​ഷ​യ​വു​മാ​യെ​ത്തി​യ അ​ട്ട​പ്പാ​ടി മോ​ഡ​ൽ റ​സി​ഡ​ൻ​ഷ​ൽ സ്കൂ​ളി​ലെ കു​ട്ടി​ക​ൾ വേ​ദി​യി​ൽ മു​ഴ​ങ്ങി​യ ഗാ​ന​ത്തി​നൊ​പ്പം നി​റ​ഞ്ഞാ​ടി. അ​ട്ട​പ്പാ​ടി​യി​ലെ ഗോ​ത്ര​സം​സ്കൃ​തി​യി​ൽ നി​ന്നെ​ത്തി​യ കു​ട്ടി​ക​ൾ തെ​യ്യ​ക്കോ​ല​ങ്ങ​ളു​ടെ ജീ​വി​തം ഗം​ഭീ​ര നൃ​ത്ത ചു​വ​ടു​ക​ളോ​ടെ അ​വ​ത​രി​പ്പി​ച്ച് കാ​ണി​ക​ളു​ടെ കൈ​യ​ടി​യും എ ​ഗ്രേ​ഡും നേ​ടി.

പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പി​ന് കീ​ഴി​ലു​ള്ള അ​ട്ട​പ്പാ​ടി​യി​ലെ മു​ക്കാ​ലി എം.​ആ​ർ.​എ​സ്. തു​ട​ർ​ച്ച​യാ​യി ര​ണ്ടാം വ​ർ​ഷ​മാ​ണ് സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ന്റെ സം​ഘ​നൃ​ത്ത വേ​ദി​യി​ലെ​ത്തു​ന്ന​ത്. ര​ണ്ട് ത​വ​ണ​യും എ ​ഗ്രേ​ഡ് നേ​ടി​യാ​ണ് മ​ട​ക്കം. സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ൻ കെ. ​വി​ജേ​ഷി​ന്റെ ഭാ​ര്യ എം. ​അ​തു​ല്യ​യാ​ണ് പ​രി​ശീ​ല​ക.

ശാ​സ്ത്രീ​യ​മാ​യി നൃ​ത്തം പ​ഠി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും പ്രാ​ക്ത​ന ഗോ​ത്ര വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ർ ഉ​ൾ​പ്പെ​ടെ സം​ഘ​ത്തി​ലു​ള്ള ഏ​ഴ് പേ​രും വേ​ദി​യി​ൽ ത​ക​ർ​ത്താ​ടി. ചി​ട്ട​യാ​യ പ​രി​ശീ​ല​ന​മാ​ണ് കു​ട്ടി​ക​ളു​ടെ നേ​ട്ട​ത്തി​ന് പി​ന്നി​ലെ​ന്ന് പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ബി​നോ​യ് മാ​ത്യു പ​റ​യു​ന്നു.

നൃ​ത്ത​ത്തി​ൽ അ​ഭി​രു​ചി​യു​ള്ള കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി ജൂ​ലൈ മു​ത​ൽ പ​രി​ശീ​ല​നം ന​ൽ​കി​യി​രു​ന്നു.

കെ. ​അ​ക്ഷ​ര, എം. ​ജ്യോ​തി, കെ.​എം. ശി​വ​ര​ഞ്ജി​നി, എ​സ്. ശോ​ഭ​ന, ഐ​ശ്വ​ര്യ സ​ത്യ​ൻ, കെ.​എ​സ്. ഐ​ശ്വ​ര്യ, യു. ​കൃ​ഷ്ണ​വേ​ണി എ​ന്നി​വ​രാ​ണ് നൃ​ത്ത സം​ഘ​ത്തി​ലു​ള്ള​ത്.

Tags:    
News Summary - Attappadi children shined in group dance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.