ഭക്ഷ്യ സുരക്ഷ പരിശോധന: ഏഴ് സ്ഥാപങ്ങൾക്ക് പിഴ

ഒറ്റപ്പാലം: രണ്ട് ദിവസങ്ങളിലായി നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ താലൂക്ക് ആശുപത്രി കാൻറീൻ ഉൾപ്പടെ ഏഴ് സ്ഥാപനങ്ങളിൽനിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണ സാധനങ്ങളും കേടുവന്ന പച്ചക്കറികളും നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളും

പിടികൂടി. ഡീലക്സ് ഹോട്ടൽ, നിള ബേക്ക് ഹൗസ്, കൊട്ടാരം ബാർ ആൻഡ് റെസ്റ്റോറൻറ്, മലബാറി ഹോട്ടൽ, ഹോട്ടൽ അറേബ്യൻ ഗ്രിൽ ആൻഡ് ഫ്രൈ, കൊടുങ്ങല്ലൂർ ഹോട്ടൽ എന്നിവയാണ് മറ്റുസ്ഥാപനങ്ങളെന്ന് അധികൃതർ അറിയിച്ചു.

ക്രമക്കേട് കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് 1000 മുതൽ 4000 രൂപ വരെ പിഴ ചുമത്തി. ആരോഗ്യ വിഭാഗം സൂപ്പർവൈസർ വിസ്‌മലിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ അജി എസ്. കുമാർ, രാജേഷ്‌ കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീവിലാസ്, ശ്രീജ, അനീഷ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Food safety inspection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.