എലവഞ്ചേരി: വനത്തിനകത്ത് മൃഗങ്ങൾക്കായി ദാഹജലമൊരുക്കി വനം വകുപ്പ്. മിണുക്കുശ്ശേരി, അത്തിക്കോട് എന്നീ പ്രദേശങ്ങളിൽ തൊഴിലുറപ്പ് പദ്ധതിയും വനസംരക്ഷണ സമിതിയുടെയും ശ്രമത്തിലാണ് രണ്ട് ജലസംഭരണികൾ നിർമിച്ചത്.
വനത്തിനകത്തുള്ള ജലസംഭരണികളിൽനിന്ന് മുപ്പതിലധികം മൃഗങ്ങൾക്കും ഉരഗവർഗങ്ങൾക്കും ദാഹമകറ്റാനാകുമെന്നാണ് കരുതുന്നത്. ജലസംഭരണികൾ നിർമിച്ചതിനു ശേക്ഷം ഇതുവരെ വന്യമൃഗങ്ങൾ കൃഷിയിടങ്ങളിലേക്ക് എത്താറില്ലെന്ന് മിണുക്കുശ്ശേരിവാസികൾ പറഞ്ഞു.
കൊല്ലങ്കോട്: തെന്മല വനപ്രദേശത്ത് വന്യമൃഗങ്ങൾക്കായി കുടിവെള്ള സംഭരണികൾ സ്ഥാപിക്കണമെന്ന് നാട്ടുകാർ. വേനൽ ശക്തമായതോടെ കുടിവെള്ളത്തിനായി കാട്ടാനകൾ ഉൾപ്പെടെയുള്ള വന്യജീവികൾ ജനവാസ മേഖലയിലെത്തുകയാണ്.
വനത്തിനകത്ത് കുടിവെള്ളം ഉറപ്പുവരുത്തുന്നത് മാത്രമാണ് പരിഹാരമെന്നും നാട്ടുകാർ പറയുന്നു. ചെമ്മണാമ്പതി, ചപ്പക്കാട്, വെള്ളരൻകടവ്, മേച്ചിറ, കൊട്ടപ്പള്ളം, കള്ളിയമ്പാറ, തേക്കിൻ ചിറ, ചാത്തൻപാറ എന്നീ പ്രദേശങ്ങളിൽ വേനൽ കടുത്തതോടെ വന്യമൃഗശല്യം രൂക്ഷമാണ്.
മാനുകൾ, കാട്ടാനകൾ, കാട്ടുപോത്തുകൾ, മ്ലാവ് എന്നിവ കൂടി വെള്ളത്തിനായി വഴ, തെങ്ങ്, കവുങ്ങ്, പച്ചക്കറി തോട്ടങ്ങളിലെത്തി വിളകൾ നശിപ്പിക്കുന്നതും പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.