പാലക്കാട്: മുൻ കെ.പി.സി.സി നിര്‍വാഹകസമിതി അംഗവും പാലക്കാട് ജില്ല യു.ഡി.എഫ് ചെയര്‍മാനുമായിരുന്ന എ. രാമസ്വാമി എൻ.സി.പിയിൽ ചേരുന്നു. കോൺഗ്രസ് അനുകൂല നിർമാണത്തൊഴിലാളി സംഘടനയായ ബിൽഡിങ് ആൻഡ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന സീനിയർ വൈസ് പ്രസിഡൻറായ രാമസ്വാമി സംഘടന പിളർത്തി പ്രവർത്തകരെ എൻ.സി.പിയിലെത്തിക്കാനാണ് നീക്കം നടത്തുന്നത്.
രാമസ്വാമിയുടെ അധ്യക്ഷതയിൽ തിങ്കളാഴ്ച ചേർന്ന ഫെഡറേഷൻ സംസ്ഥാന സമിതി യോഗം എൻ.സി.പി സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോ ഉദ്ഘാടനം ചെയ്തു. മുതിർന്ന നേതാക്കളടക്കം പെങ്കടുത്തു. കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് എൻ.സി.പിക്ക് പിന്തുണ നൽകാൻ േയാഗം തീരുമാനിച്ചു. സംഘടനയുടെ താൽക്കാലിക ഭാരവാഹികളായി അഡ്വ. പി.എം. സുരേഷ് ബാബു (പ്രസി), എ. രാമസ്വാമി (വർക്കിങ് പ്രസി), അഡ്വ. ഷെരീഫ് മരക്കാർ (സീനിയർ വൈസ് പ്രസി), ടി.വി. പുരം രാജു (ജന. സെക്ര), എം.പി. ജനാർദനൻ (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.
ആഗസ്റ്റിൽ കോഴിക്കോട്ട് ചേരുന്ന സംസ്ഥാന ജനറൽ കൗൺസിൽ യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുമെന്ന് എ. രാമസ്വാമി പറഞ്ഞു. കോൺഗ്രസിനെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തുവന്ന ഇദ്ദേഹം ഇടതുമുന്നണിക്കായി പ്രചാരണത്തിനിറങ്ങിയിരുന്നു. വിമതനീക്കം നടത്തിയ എ.വി. േഗാപിനാഥ് അടക്കമുള്ളവരെ എൻ.സി.പി നേതൃത്വം ചർച്ചക്കായി സമീപിച്ചതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.