മണ്ണാർക്കാട്: മെട്രോമെഡ് ഇൻറർനാഷണൽ കാർഡിയാക് സെൻററും 'മാധ്യമം' ദിനപത്രവും സംയുക്തമായി സംഘടിപ്പിക്കുന്ന 'ശിശുമിത്ര' സൗജന്യ ഹൃദ്രോഗ ചികിത്സ നിർണയ ക്യാമ്പ് രജിസ്ട്രേഷൻ തുടരുന്നു. ഡിസംബര്‍ അഞ്ചിന് മണ്ണാർക്കാട് മദര്‍ കെയര്‍ ആശുപത്രിയിൽ രാവിലെ 10 മുതൽ ഉച്ചക്ക് ഒന്നുവരെയാണ് ക്യാമ്പ്.
കുട്ടികളിലുള്ള ഹൃദ്രോഗങ്ങൾ കണ്ടുപിടിച്ച് ആവശ്യമായ ചികിത്സ ലഭ്യമാക്കി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുക എന്നതാണ് പദ്ധതി ലക്ഷ്യം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ തെരഞ്ഞെടുത്ത കുട്ടികൾക്ക് 'ശിശുമിത്ര'യിലൂടെ ഹൃദ്രോഗ ചികിത്സയും ആവശ്യമായി വരുന്ന സാഹചര്യത്തിൽ ശസ്ത്രക്രിയയും കോഴിക്കോട് മെട്രോമെഡ് ഇൻറർനാഷണൽ കാർഡിയാക് സെൻററിൽ സൗജന്യമായി നൽകും. മറ്റുള്ളവർക്ക് കുടുംബത്തിെൻറ സാമ്പത്തികസ്ഥിതി അടിസ്ഥാനമാക്കി കുറഞ്ഞ നിരക്കിൽ ചികിത്സ ലഭ്യമാക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്കുള്ള ടെസ്റ്റുകളും സൗജന്യമായിരിക്കും. മുൻകുട്ടി ബുക്ക് ചെയ്യുന്നവർക്കായിരിക്കും ക്യാമ്പിൽ പെങ്കെടുക്കാനാവുക. സംസ്ഥാനത്ത് വിരലിലെണ്ണാവുന്ന ആശുപത്രികളിൽ മാത്രമേ കുട്ടികൾക്കുള്ള ഹൃദയ ചികിത്സ സൗകര്യം ഇപ്പോഴുള്ളൂ.
അവിടെത്തെന്ന പലപ്പോഴും ചികിത്സക്കായി ദീർഘകാലം കാത്തിരിക്കേണ്ടിയും വരും. സാധാരണക്കാർക്ക് ഒരിക്കലും ഉൾക്കൊള്ളാനാവാത്തതായിരിക്കും ചികിത്സാ ചെലവ്. ഈ അവസ്ഥക്കുള്ള പരിഹാരമായിക്കൂടിയാണ് 'ശിശുമിത്ര' പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. കുട്ടികളുടെ ഹൃദയ ചികിത്സ രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച വിദഗ്ധരായ ഡോക്ടർമാരുടെ സേവനവും ആധുനിക ചികിത്സ രീതികളും 'ശിശുമിത്ര'യിലൂടെ കുട്ടികൾക്ക് ലഭ്യമാകും. വിവരങ്ങൾ അറിയാനും ബുക്ക് ചെയ്യാനും 9048665555, 04956615555 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.