പാലക്കാട്: അപൂർവ രോഗം ബാധിച്ച ഷൊര്‍ണൂര്‍ കല്ലിപ്പാടത്തെ രണ്ടുവയസ്സുകാരി ഗൗരിലക്ഷ്മിക്ക് കൈത്താങ്ങായി ലുലു ഗ്രൂപ് ചെയർമാൻ എം.എ യൂസുഫലി. ചികിത്സ സഹായമായി 25 ലക്ഷം രൂപ കുടുംബത്തിന് കൈമാറി. സ്പൈനല്‍ മസ്കുലാര്‍ അട്രോഫി (എസ്.എം.എ) രോഗം ബാധിച്ച ഗൗരിലക്ഷ്മിക്ക് മരുന്നിനും ചികിത്സക്കുമായി 16 കോടി രൂപയാണ് വേണ്ടിയിരുന്നത്.
നാട്ടുകാരുടെയും മറ്റ് സുമനസ്സുകളുടെയും സഹായത്തോടെ 13 കോടി രൂപ കുടുംബം സമാഹരിച്ചു. ബാക്കി 3 കോടി രൂപ സമാഹരിക്കാൻ ഗൗരിലക്ഷ്മിയുടെ അച്ഛൻ ലിജു പരിശ്രമം തുടരുന്നതിനിടെയാണ് ആശ്വാസമായി എം.എ. യൂസുഫലിയുടെ ഇടപെടൽ. ഗൗരിലക്ഷ്മിക്ക് രണ്ട് വയസ്സാകുമ്പോള്‍ തന്നെ ചികിത്സ തുടങ്ങേണ്ടതുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. യൂസുഫലിയുടെ നിർദേശപ്രകാരം ലുലു ഗ്രൂപ് ഇന്ത്യ മീഡിയ കോർഡിനേറ്റർ എൻ.ബി സ്വരാജ്, ലുലു ഹൈപ്പർ മാർക്കറ്റ് ജനറൽ മാനേജർ സുധീഷ് നായർ എന്നിവർ ചേർന്ന് ഗൗരിലക്ഷ്മിയുടെ വീട്ടിലെത്തി തുക കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.