പാലക്കാട്: മീനാക്ഷിപുരം സൂര്യപാറയിൽ സ്വർണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി 75 പവനും പണവും കവർന്ന കേസിൽ മൂന്നുപേർകൂടി അറസ്റ്റിൽ. വണ്ടിത്താവളം അത്തിമണി സ്വദേശികളായ മനോജ് (31), ഒളിവിൽ കഴിയാൻ സഹായിച്ച അജിത് (23), തത്തമംഗലം സ്വദേശി രഞ്ജിത് (28) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം എറണാകുളത്തുനിന്ന് പിടികൂടിയത്.
ഇവരെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 11 ആയി. തൃശൂർ സ്വദേശിയായ വ്യാപാരി ഞായറാഴ്ച മധുരയിലെ ജ്വല്ലറിയിൽ ആഭരണം കാണിച്ച് ബസിൽ മടങ്ങുമ്പോഴായിരുന്നു കവർച്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.