പാലക്കാട്: ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ റെയിൽവേ സംരക്ഷണ സേന നടത്തിയ പരിശോധനയിൽ രേഖകളില്ലാതെ കടത്തിയ 4.8 കിലോ സ്വർണം പിടികൂടി. മുംബൈ സ്വദേശികളായ രണ്ടുപേരെ ആർ.പി.എഫ് ക്രൈം ഇൻറലിജൻസ് വിഭാഗം കസ്റ്റഡിയിലെടുത്തു. മുംബൈ സ്വദേശികളായ ഉത്തം ഗോറൈൻ, മനാഫ് ജന എന്നിവരാണ് പിടിയിലായത്.
ആഭരണത്തിന് പുറമെ ബിസ്കറ്റുകളാക്കിയാണ് നാലരക്കിലോയിലധികം സ്വർണം ഒളിപ്പിച്ചിരുന്നത്. ആർ.പി.എഫ് ക്രൈം ഇൻറലിജൻസ് വിഭാഗത്തിെൻറ പതിവ് പരിശോധനക്കിടെ സംശയം തോന്നി ബാഗ് കണ്ടെടുക്കുകയായിരുന്നു. ബാഗിൽ തുണികൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. ശബരി എക്സ്പ്രസിൽ ഹൈദരാബാദിൽനിന്ന് തൃശൂരിലെ ജ്വല്ലറികളിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്നാണ് പിടിയിലായവരുടെ മൊഴി.
പ്രതികെള കസ്റ്റംസിന് കൈമാറി. വിമാനത്താവളം വഴി കടത്തുന്നതിന് സമാനമായ സ്വർണ ബിസ്കറ്റാണ് പിടികൂടിയതെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു. പിടിയിലായവരുടെ കൈയിലുണ്ടായിരുന്നത് ഒരു മാസത്തിലധികം പഴക്കമുള്ള രേഖകളായിരുന്നു. പഴയ ബില്ലുപയോഗിച്ച് ഒന്നിലധികം തവണ സ്വർണം കടത്താൻ ശ്രമിച്ചതായി കസ്റ്റംസിന് സൂചന ലഭിച്ചിട്ടുണ്ട്. സ്വർണം കൈമാറാൻ ഉദ്ദേശിച്ചിരുന്ന വ്യാപാരികളെ തിരിച്ചറിഞ്ഞതായും ഇവരെ വരുംദിവസങ്ങളിൽ ചോദ്യം െചയ്യുമെന്നും കസ്റ്റംസ് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.