പാലക്കാട്: ഹജ്ജ് 2021 അപേക്ഷ സമര്‍പ്പണത്തിന് ജില്ലയിൽ ട്രെയ്നർമാരുടെ നേതൃത്വത്തിൽ സംവിധാനമൊരുക്കി. അപേക്ഷ സമർപ്പണത്തിനുള്ള അവസാന തീയതി ഡിസംബർ പത്താണ്. ഇത്തവണ രണ്ടു ഘട്ടങ്ങളിലായാണ് അപേക്ഷ സമര്‍പ്പണം.
ആദ്യഘട്ടത്തില്‍ അപേക്ഷ പൂര്‍ണമായും ഓണ്‍ലൈനായാണ് സമര്‍പ്പിക്കേണ്ടത്. www.hajcommittee.gov.in, keralahajcommittee.org വെബ്സൈറ്റ് കൂടാതെ HAJ COMMITTEE OF INDIA എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയും അപേക്ഷിക്കാം. ആദ്യഘട്ടത്തിൽ ലഭിച്ച അപേക്ഷകളിൽനിന്ന് നറുക്കെടുപ്പിന് ശേഷം തെരഞ്ഞെടുക്കപ്പെട്ട എല്ലാ കാറ്റഗറിയിലുള്ള അപേക്ഷകരും അവരുടെ അപേക്ഷയും അപേക്ഷയോടൊപ്പം സമർപ്പിച്ച രേഖകളും ഒറിജിനൽ പാസ്പോർട്ട്, മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, അഡ്വാൻസ് തുക അടച്ച രസീത്, എന്നിവ സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമർപ്പിക്കണം.
ജില്ലയിലെ അപേക്ഷകർക്ക് മാർഗനിർദേശം നൽകാൻ ട്രെയ്നർമാരെ നിയോഗിച്ചിട്ടുണ്ട്. ട്രെയ്നർമാരുടെ പേരുവിവരം: കെ.പി. ജാഫർ വിളയൂർ -ജില്ല ട്രെയ്നർ 9400815202, മുഹമ്മദ് റഫീഖ് ഹാജി പാലക്കാട് -9567222440, ശബീർ മണ്ണാർക്കാട് 9447526220, ശമീർ കൂറ്റനാട് -7736821927, മുനീറുൽ ഹഖ് മുതുതല -9847286482, ശാഫി മുസ്ലിയാർ കോട്ടോപാടം -9544827328, മുഹമ്മദ് അലി -എടത്തനാട്ടുകര 9446151577, ഹുസൈൻ വല്ലപ്പുഴ -9946741425, അലി കൊപ്പം -9847289472, യൂസഫ് പട്ടാമ്പി -9846065637, ഖാദർ ബാഷ പാലക്കാട് -8281449962, ഫിർദൗസ് അലി ചെർപ്പുളശ്ശേരി -9447624857, നൗഷാദ് കുലുക്കല്ലൂർ -9447528989, വനിത ട്രെയ്നർമാർ: ലൈല നെല്ലായ -9847563742, നസീമ അലി കൊപ്പം -8547897472.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.