കാഞ്ഞിരപ്പുഴ: കനത്തമഴയിൽ പാറക്കഷ്ണങ്ങൾ വീണ് വീട് ഭാഗികമായി തകർന്നു.\കനത്ത മഴ; പാറക്കഷ്ണങ്ങൾ വീണ് വീട് തകർന്നുഇരുമ്പകച്ചോല വെള്ളാരംകാലായിൽ വി.സി. ജെസിയുടെ വീടിന്റെ അടുക്കള ഭാഗമാണ് തകർന്നത്.
തിങ്കളാഴ്ച വൈകീട്ട് 6.30നാണ് സംഭവം. ഈ സമയം ആറുപേർ വീട്ടിലുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഈ പ്രദേശത്ത് രണ്ട് ദിവസങ്ങളായി കനത്ത മഴയായിരുന്നു. വീടിനോടു ചേർന്ന ഉയർന്ന പ്രദേശത്തുനിന്നാണ് കല്ലുകൾ വീണത്. മേൽഭാഗത്തെ ഷീറ്റുകളും തകർന്നു.
ചുമരും വിണ്ടുകീറി കട്ടകൾ അടർന്ന് വീണു. കാഞ്ഞിരപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സതി രാമരാജൻ, പഞ്ചായത്ത് അംഗം മിനിമോൾ ജോൺ, തദ്ദേശ - റവന്യു ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ചു. കുടുംബത്തെ മാറ്റി താമസിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.