ഉ​യ​ര്‍ന്ന താ​പ​നി​ല: ജി​ല്ല​യി​ല്‍ മ​ഞ്ഞ അ​ല​ര്‍ട്ട്

പാ​ല​ക്കാ​ട്: ജി​ല്ല​യി​ല്‍ താ​പ​നി​ല ഉ​യ​രാ​ന്‍ സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ സൂ​ര്യാ​ഘാ​ത​വും സൂ​ര്യ​ത​പം മൂ​ല​മു​ള്ള പൊ​ള്ള​ലു​ക​ള്‍ വ​രാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്നും ജ​ന​ങ്ങ​ള്‍ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ അ​റി​യി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍പ്പെ​ടു​ന്ന​വ​ര്‍ കൂ​ടു​ത​ല്‍ ക​രു​ത​ല്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ അ​റി​യി​ച്ചു. രാ​വി​ലെ 11 മു​ത​ല്‍ മൂ​ന്നു​വ​രെ നേ​രി​ട്ട് വെ​യി​ല്‍ കൊ​ള്ളാ​തെ ശ്ര​ദ്ധി​ക്ക​ണം. മ​ര​ത്ത​ണ​ലി​ലേ​ക്കോ മ​റ്റു ത​ണ​ല്‍ പ്ര​ദേ​ശ​ത്തേ​ക്കോ മാ​റി​നി​ല്‍ക്ക​ണം. വെ​യി​ല​ത്തു ന​ട​ക്കേ​ണ്ടി വ​രു​മ്പോ​ള്‍ കു​ട, തൊ​പ്പി, ട​വ്വ​ല്‍ എ​ന്നി​വ ഉ​പ​യോ​ഗി​ക്ക​ണം. പു​റ​ത്തു​പോ​കു​മ്പോ​ള്‍ ഷൂ​സ് അ​ല്ലെ​ങ്കി​ല്‍ ചെ​രി​പ്പ് നി​ര്‍ബ​ന്ധ​മാ​യും ധ​രി​ക്ക​ണം.

പാ​ര്‍ക്ക് ചെ​യ്തി​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളി​ല്‍ കു​ട്ടി​ക​ളെ​യും പ്രാ​യ​മാ​യ​വ​രെ​യും ഇ​രു​ത്തി​പോ​കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. ക​ഴി​വ​തും ഇ​ളം നി​റ​മു​ള്ള പ​രു​ത്തി വ​സ്ത്ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്ക​ണം. ഇ​ട​ക്ക് കൈ, ​കാ​ല്‍, മു​ഖം ശു​ദ്ധ​ജ​ല​മു​പ​യോ​ഗി​ച്ച് ക​ഴു​ക​ണം. ചെ​റി​യ കു​ട്ടി​ക​ള്‍, പ്രാ​യാ​ധി​ക്യം മൂ​ല​മു​ള്ള ശാ​രീ​രി​ക പ്ര​ശ്‌​ന​ങ്ങ​ള്‍ അ​നു​ഭ​വി​ക്കു​ന്ന​വ​ര്‍, ഗ​ര്‍ഭി​ണി​ക​ള്‍, അ​സു​ഖ ബാ​ധ​കാ​ര​ണം ക്ഷീ​ണ​മ​നു​ഭ​വി​ക്കു​ന്ന​വ​ര്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം.

കൈ​യി​ല്‍ പു​റ​ത്തു​പോ​കു​മ്പോ​ള്‍ എ​പ്പോ​ഴും വെ​ള്ളം ക​രു​ത​ണം, ദാ​ഹം ഇ​ല്ലെ​ങ്കി​ലും ഇ​ട​ക്കി​ടെ ശു​ദ്ധ​ജ​ലം കു​ടി​ക്ക​ണം, ശാ​രീ​രി​ക അ​ധ്വാ​ന​മ​നു​സ​രി​ച്ചും വി​യ​ര്‍പ്പ​നു​സ​രി​ച്ചും കൂ​ടു​ത​ല്‍ വെ​ള്ളം കു​ടി​ക്ക​ണം. സം​ഭാ​രം, ഇ​ള​നീ​ര്, നാ​ര​ങ്ങ വെ​ള്ളം ഇ​വ​യെ​ല്ലാം ധാ​രാ​ളം ക​ഴി​ക്കാം. മ​ദ്യം, ചാ​യ, കാ​പ്പി, കാ​ര്‍ബ​ണേ​റ്റ​ഡ് സി​ന്ത​റ്റി​ക് കോ​ള​ക​ള്‍ എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം നി​യ​ന്ത്രി​ക്ക​ണം. ജ​ലാം​ശം കൂ​ടു​ത​ലു​ള്ള പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും വൃ​ത്തി​യാ​യി ക​ഴു​കി ഉ​പ​യോ​ഗി​ക്ക​ണം.

വീ​ട്ടി​ല്‍ സൂ​ര്യ​പ്ര​കാ​ശം നേ​രി​ട്ട് ഏ​ല്‍ക്കാ​ത്ത രീ​തി​യി​ല്‍ ജ​നാ​ല​ക​ളും ക​ര്‍ട്ട​നു​ക​ളും ത​യാ​റാ​ക്ക​ണം. രാ​ത്രി​യി​ല്‍ കൊ​തു​ക്, മ​റ്റ് ജീ​വി​ക​ള്‍ എ​ന്നി​വ ക​യ​റാ​ത്ത രീ​തി​യി​ല്‍ ജ​ന​ലും ക​ര്‍ട്ട​നും തു​റ​ന്നു ത​ണു​ത്തു​വാ​യു അ​ക​ത്തേ​ക്ക് പ്ര​വേ​ശി​പ്പി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം ഉ​ണ്ടാ​ക്ക​ണം. പ​ക​ല്‍സ​മ​യ​ത്ത് ക​ഴി​വ​തും താ​ഴ​ത്തെ നി​ല​ക​ളി​ല്‍ സ​മ​യം ചെ​ല​വ​ഴി​ക്ക​ണം.

സൂ​ര്യാ​ഘാ​ത ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടാ​ല്‍ ഉ​ട​ന്‍ വൈ​ദ്യ​സ​ഹാ​യം തേ​ട​ണം. വ​ള​രെ ഉ​യ​ര്‍ന്ന ശ​രീ​ര താ​പം, വ​റ്റി വ​ര​ണ്ട, ചു​വ​ന്ന, ചൂ​ടാ​യ ശ​രീ​രം, ശ​ക്ത​മാ​യ ത​ല​വേ​ദ​ന, ത​ല​ക​റ​ക്കം, മ​ന്ദ​ഗ​തി​യി​ലു​ള്ള നാ​ഡീ​മി​ടി​പ്പ്, മാ​ന​സി​കാ​വ​സ്ഥ​യി​ലെ വ്യ​തി​യാ​ന​ങ്ങ​ള്‍, അ​ബോ​ധാ​വ​സ്ഥ, തൊ​ലി ചു​വ​ന്ന് ത​ടി​ക്ക​ല്‍, വേ​ദ​ന, പൊ​ള്ള​ല്‍, തൊ​ലി​പ്പു​റ​ത്ത് കു​രു​ക്ക​ള്‍ ഉ​ണ്ടാ​വു​ക, പേ​ശീ​വ​ലി​വ്, ഓ​ക്കാ​നം, ഛര്‍ദ്ദി, മൂ​ത്ര​ത്തി​ന്റെ അ​ള​വ് കു​റ​ഞ്ഞ് മ​ഞ്ഞ നി​റ​മാ​കു​ക എ​ന്നി​വ​യെ​ല്ലാം സൂ​ര്യാ​ഘാ​ത​മോ സൂ​ര്യ​താ​പ​മോ ഏ​റ്റ​തി​ന്റെ ല​ക്ഷ​ണ​ങ്ങ​ളാ​കാം. ഈ ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യാ​ല്‍ അ​ടി​യ​ന്ത​ര​മാ​യി വൈ​ദ്യ​സ​ഹാ​യം തേ​ട​ണ​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ അ​റി​യി​ച്ചു.

Tags:    
News Summary - High temperature- Yellow alert in the district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.