ആലത്തൂർ: ഹയർ സെക്കൻഡറി സ്കൂളുകളിൽ അനധ്യാപക നിയമനങ്ങൾ നടത്തണമെന്ന ഹൈകോടതി വിധി സുപ്രീം കോടതി അംഗീകരിച്ചിട്ടും സംസ്ഥാന സർക്കാർ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിങ് സ്റ്റാഫ് അസോസിയേഷൻ പാലക്കാട് റവന്യൂ ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ കലക്ടറേറ്റ് മാർച്ചും ധർണയും നടത്തി.
സ്പാർക്കിലെ പ്രശ്നങ്ങൾ പരിഹരിക്കുക, ലാബ് അസിസ്റ്റന്റ് പ്രമോഷൻ ലഭിച്ച അനധ്യാപകരുടെ നിയമനം അംഗീകരിക്കുക, അനധ്യാപക - വിദ്യാർഥി അനുപാതം കാലോചിതമായി പരിഷ്കരിക്കുക തുടങ്ങിയ ഇരുപതോളം ആവശ്യങ്ങളും സമരക്കാർ ഉന്നയിച്ചു. മുൻ എം.എൽ.എ വി.ടി. ബൽറാം ഉദ്ഘാടനം ചെയ്തു.
ജില്ല വൈസ് പ്രസിഡന്റ് താഹിർ തങ്ങൾ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വൈ. നസീർ മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി എസ്. സതീഷ്കുമാർ, സി.എസ്. ശങ്കരൻ, പി.എം. ജയകുമാർ, വി. പുഷ്പലത, ആർ. സേതുമാധവൻ, മുഹമ്മദ് ഷാഫി, അശോകൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.