മുണ്ടൂർ: പിരിവില്ലാത്ത കാലത്ത് പാർട്ടി ഉണ്ടാവില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മുണ്ടൂർ ഏരിയ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ പിരിവില്ലാതെ പ്രവർത്തിക്കാനാവില്ല. ദേശീയ രാഷ്ട്രീയം സങ്കീർണമാണ്. ഇന്ത്യയെ ഹിന്ദു രാഷ്ട്രീയത്തിന്റെ പറുദീസയാക്കാനാണ് മോദി ശ്രമിക്കുന്നത്.
ആർ.എസ്.എസിന്റെ നൂറാം വാർഷികത്തിൽ ഹിന്ദു രാഷ്ട്രമാക്കാനാണ് ശ്രമം തുടരുന്നത്. ഭരണഘടനയും നിയമവാഴ്ചയും ഫാഷിസ്റ്റ് ഭരണത്തിൽ ഇല്ലാതാവും. ഇത് ചെറുക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പി.എ. ഗോകുൽദാസ് അധ്യക്ഷത വഹിച്ചു. കെ.സി. ബാലകൃഷ്ണൻ സ്മാരക സാന്ത്വന പരിചരണ കേന്ദ്രം പാലോളി മുഹമ്മദ് കുട്ടി, ടി. ശിവദാസമേനോൻ സ്മാരക ഹാൾ കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലൻ, സി.ബി. കുഞ്ഞിപ്പ സ്മാരക ഹാൾ സംസ്ഥാന കമ്മിറ്റി അംഗം സി.കെ. രാജേന്ദ്രൻ, സ്റ്റുഡിയോ സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ. കൃഷ്ണദാസ്, ഫോട്ടോ വാൾ കെ.എസ്. സലീഖ, വി. ശിവരാമദാസ് ഹാൾ പി. ഉണ്ണി, പി.എസ്. പ്രഭാകരൻ സ്മാരക ലൈബ്രറി സി.ടി. കൃഷ്ണൻ എന്നിവർ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു, ഏരിയ സെക്രട്ടറി സി.ആർ. സജീവ്, എ. പ്രഭാകരൻ എം.എൽ.എ, അഡ്വ. കെ. ശാന്തകുമാരി എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനു മോൾ എന്നിവർ സംസാരിച്ചു. ചടങ്ങിൽ പ്രമുഖരെ ആദരിച്ചു. റെഡ് വളന്റിയർ മാർച്ചും ഉണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.