മുതലമട: കൊല്ലങ്കോട്, മുതലമട, എലവഞ്ചേരി പഞ്ചായത്തുകളിൽ അനധികൃത കല്ല്, മണ്ണ് ഖനനം വീണ്ടും സജീവം. രണ്ട് മാസം മുമ്പ് കിഴവൻ പുതൂരിനടുത്ത ഊർക്കുളം കാട്ടിൽ രണ്ട് അനധികൃത ക്വാറികളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയിരുന്നു.
വിജിലൻസ് വാഹനങ്ങൾ ജിയോളജി വകുപ്പിന് കൈമാറുകയും തുടർന്ന് വാഹനങ്ങൾക്കും ക്വാറികൾക്കുമായി വകുപ്പ് ആറുലക്ഷത്തിലധികം രൂപ പിഴയീടാക്കുകയും ചെയ്തിരുന്നു. തുടർന്നുള്ള ദിവസങ്ങളിലും പരിശോധനകൾ ഉണ്ടാകുമെന്ന് വിജിലൻസ് അറിയിച്ചിരുന്നെങ്കിലും തുടർ നടപടി ഉണ്ടായില്ല.ക്വാറികൾക്ക് അനുമതിയില്ലാത്തതിനാലാണ് അനധികൃത ഖനനം വർധിച്ചത്. പരിശോധനയുടെ പേരിൽ കരിങ്കല്ലുകൾക്ക് വില കുത്തനെ ഉയരുകയും ചെയ്തു. ലൈഫ് ഭവന പദ്ധതി, തദ്ദേശ സ്ഥാപനങ്ങളുടെ റോഡ് പണികൾ എന്നിവക്ക് കല്ലുകൾ ആവശ്യമായതിനാൽ എല്ലാ വകുപ്പുകളും സംയുക്ത പരിശോധന നടത്തി നിയമം പാലിക്കുന്ന ക്വാറികൾക്ക് പ്രവർ ത്തിക്കാൻ അനുമതി നൽകണമെന്ന് എൻജിനീയേഴ്സ്, കോൺട്രാക്ടേഴ്സ് കൂട്ടായ്മകളടക്കം ആവശ്യപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.