മുണ്ടൂർ: ഏഷ്യൻ ബുക്ക് ഓഫ് റെക്കോഡിെൻറ ഗ്രാൻഡ് മാസ്റ്റേഴ്സ് ലിസ്റ്റിൽ ഇടം നേടി യുവക്ഷേത്ര കോളജിലെ സൈക്കോളജി വിഭാഗം അസി. പ്രഫസർ സാനറ്റ് ഒരു വർഷത്തിൽ ഏറ്റവും കൂടുതൽ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തതിനുള്ള അംഗീകാരമാണിത്.
മനഃശാസ്ത്ര വിഭാഗത്തിൽ 2019 -2020 കാലയളവിൽ 50 ഗവേഷണ പ്രബന്ധങ്ങളാണ് സാനറ്റിേൻറതായുള്ളത്. നേരത്തേ ഈ ഇനത്തിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ് കരസ്ഥമാക്കിയിരുന്നു.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽനിന്ന് സൈക്കോളജിയിൽ ബിരുദവും എസ്.ഡി.എം കോളജ് ഉജിരെയിൽനിന്ന് സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും നേടിയ സാനറ്റ് തിരുവല്ല സ്വദേശിയാണ്. മദ്രാസ് സർവകലാശാലയിൽനിന്ന് കൗൺസലിങ് സൈക്കോളജിയിൽ എം.ഫിലും കരസ്ഥമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.