പാലക്കാട്: കോവിഡ് പശ്ചാത്തലത്തിൽ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഇത്തവണ നാല് ജില്ലകളിലായി. ഫെബ്രുവരി 10 മുതൽ 14 വരെ തിരുവനന്തപുരത്തും 17 മുതൽ 21 വരെ എറണാകുളത്തും 23 മുതൽ 27 വരെ തലശ്ശേരിയിലും മാർച്ച് ഒന്നുമുതൽ അഞ്ചുവരെ പാലക്കാടുമായാണ് ചലച്ചിത്രോത്സവം നടക്കുക. സമാപനവും പുരസ്കാര വിതരണവും പാലക്കാട്ടായിരിക്കും. ഡെലിഗേറ്റ്സിനുള്ള രജിസ്ട്രേഷൻ അടുത്ത ആഴ്ച ആരംഭിക്കുമെന്ന് കമൽ അറിയിച്ചു.
ആൻറിജൻ ടെസ്റ്റിെൻറ അടിസ്ഥാനത്തിലായിരിക്കും രജിസ്ട്രേഷൻ. പൊതുവിഭാഗത്തിന് 750 രൂപയും വിദ്യാർഥികൾക്ക് 400 രൂപയുമാണ് ഫീസ്. ജില്ലയിലെ പ്രിയദർശനി, പ്രിയതമ, പ്രിയ, സത്യ, ശ്രീദേവി ദുർഗ എന്നീ അഞ്ച് തിയറ്ററുകളിലായിരിക്കും പ്രദർശനം. ഫെബ്രുവരി 27, 28 തീയതികളിലാണ് പാസ് വിതരണം. ഒരു പാസ് കൊണ്ട് അഞ്ച് തിയറ്ററുകളിൽ എല്ലാ ദിവസവും എല്ലാ പ്രദർശനവും കാണാൻ സാധിക്കും.
നടത്തിപ്പുമായി ബന്ധപ്പെട്ട് 251 അംഗ സംഘാടക സമിതി രൂപവത്കരിച്ചു. ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ അധ്യക്ഷത വഹിച്ചു. ഷാഫി പറമ്പിൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പബ്ലിക് ലൈബ്രറി സെക്രട്ടറി ടി.ആർ. അജയൻ ജനറൽ കൺവീനറായ 17 പേർ മെംബർമാരായുള്ള സംഘടക സമിതിയാണ് രൂപവത്കരിച്ചത്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ബിനു മോൾ ചെയർപേഴ്സനും ചലച്ചിത്ര അക്കാദമി അംഗം ജി.പി. രാമചന്ദ്രൻ കൺവീനറുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.