പാലക്കാട്: ജമാഅത്തെ ഇസ്ലാമി ജില്ല കമ്മിറ്റി സംഘടിപ്പിച്ച സൗഹൃദ ഇഫ്താർ ശ്രദ്ധേയമായി. ഭിന്നിപ്പിന്റെയും വംശീയതയുടെയും വിവിധ രീതികളിലൂടെ രാജ്യത്തെ ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെ തന്നെ ചോദ്യം ചെയ്യുന്ന സാഹചര്യത്തിൽ ഇത്തരം കൂടിയിരുത്തങ്ങൾക്ക് വലിയ മാനങ്ങൾ ഉണ്ടെന്നും അതൊരു സമൂഹത്തിന്റെ തന്നെ നിലനിൽപ്പിന്റെ ആവശ്യകതയാണെന്നും ഇഫ്താർ സന്ദേശം നൽകിയ ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹക്കീം നദ്വി അഭിപ്രായപ്പെട്ടു.
ജമാഅത്തെ ഇസ്ലാമി പാലക്കാട് ജില്ല പ്രസിഡൻറ് കളത്തിൽ ഫാറൂഖ് അധ്യക്ഷത വഹിച്ചു. ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് മരക്കാർ മാരായമംഗലം, എസ്.ടി.യു ദേശീയ വൈസ് പ്രസിഡൻറ് എം.എം. ഹമീദ്, മർക്കസുദ്ദഅവ ജില്ല ജോയന്റ് സെക്രട്ടറി മുഹമ്മദ് റാഫി, എസ്.എം. സലീം, മണ്ഡലം പ്രസിഡൻറ് യൂസുഫ്, പുതുനഗരം മഹല്ല് ജമാ അത്ത് ഖത്തീബ് സവാദ് ഖാസിമി, മഹല്ല് പ്രസിഡൻറ് കാജാ ഹുസൈൻ.
മെക്ക സംസ്ഥാന വൈസ് പ്രസിഡൻറ് എൻജിനീയർ ഫാറൂഖ്, ജില്ല സെക്രട്ടറി സുൽത്താൻ, വിസ്ഡം മലമ്പുഴ മണ്ഡലം പ്രസിഡൻറ് ടി.എ. അസ്ലം മൗലവി, ഫ്രൈഡെ ക്ലബ് പ്രസിഡൻറ് അലിയാർ ഹാജി, അസി. ഡി.എം.ഒ. അനൂപ് എറണാകുളം, വെൽഫെയർ പാർട്ടി ജില്ല വൈസ് പ്രസിഡൻറ് എം. സുലൈമാൻ.
ജില്ല സെക്രട്ടറിമാരായ റിയാസ് ഖാലിദ്, എം. ദിൽഷാദ്, ഹരിശക്കാരതെരുവ് ഹനഫീ മസ്ജിദ് പ്രസിഡൻറ് ഉമർ ഖത്താബ്, കാടൂർ മഹല്ല് ഖാദി ബഷീർ ഹസൻ നദ്വി, ബുശൈറുദ്ദീൻ ശർഖി തുടങ്ങി വിവിധ സംഘടന നേതൃത്വങ്ങളും മഹല്ല് ഭാരവാഹികളും സന്നിഹിതരായി.
ജമാഅത്തെ ഇസ്ലാമി ജില്ല ജനറൽ സെക്രട്ടറി പി. മുഹമ്മദ് മുസ്തഫ സ്വാഗതവും ജില്ല സെക്രട്ടറി അബ്ദുസ്സലാം മേപ്പറമ്പ് നന്ദിയും പറഞ്ഞു. ഇസ്മായിൽ പ്രാർഥന ചൊല്ലി. ജമാഅത്തെ ഇസ്ലാമി പി.ആർ. സെക്രട്ടറി അബ്ദുൽ മജീദ് തത്തമംഗലം, ജില്ല സെക്രട്ടറിമാരായ ലുക്മാൻ ആലത്തൂർ, പി.എം. ബഷീർ മാസ്റ്റർ, സമിതി അംഗങ്ങളായ സുൽഫിക്കർ അലി പാലക്കാട്, ജംഷീർ ആലത്തൂർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.