പാലക്കാട്: ജില്ല അതല്റ്റിക് അസോസിയേഷൻ 63ാമത് പാലക്കാട് ജൂനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പ് സമാപിച്ചു. പാലക്കാട് മെഡിക്കൽ കോളജ് മൈതാനത്ത് രണ്ടുദിവസമായി നടത്തിയ മത്സരത്തിൽ 128 ഇനങ്ങളിലായി 1100 ഓളംപേർ മത്സരിച്ചു. 209 പോയന്റ് നേടി ഒളിമ്പിക്സ് അതല്റ്റിക് ക്ലബ് ഒന്നാം സ്ഥാനവും 125 പോയന്റുമായി പറളി എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും 117 പോയന്റ് നേടി ചിറ്റൂർ യങ്സ്റ്റേഴ്സ് ക്ലബ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 43 ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. വിജയികൾക്ക് പി.പി. സുമോദ് എം.എൽ.എ സമ്മാനം വിതരണം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് സി. ഹരിദാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. രാമചന്ദ്രൻ സ്വാഗതവും ജോയന്റ് സെക്രട്ടറി ഡോ. പി.സി. ഏലിയാമ്മ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.