61ാമ​ത്​ പാ​ല​ക്കാ​ട്​ ജൂ​നി​യ​ർ അ​ത്​​ല​റ്റി​ക്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ജേ​താ​ക്ക​ളാ​യ ഒ​ളി​മ്പി​ക്​

അ​ത്​​ല​റ്റി​ക് ക്ല​ബ് ടീം

ജൂനിയർ അത്​ലറ്റിക്​ ചാമ്പ്യൻഷിപ്പ്​; കപ്പടിച്ച്​ ഒളിമ്പിക്​ അത്​ലറ്റിക്​ ക്ലബ്

പാ​ല​ക്കാ​ട്​: ര​ണ്ടു ദി​വ​സം നീ​ണ്ടു​നി​ന്ന 61ാമ​ത്​ പാ​ല​ക്കാ​ട്​ ജൂ​നി​യ​ർ അ​ത്​​ല​റ്റി​ക്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ന് പാ​ല​ക്കാ​ട്​ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ഗ്രൗ​ണ്ടി​ൽ​ കൊ​ടി​യി​റ​ങ്ങി​യ​പ്പോ​ൾ കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ട്​ ഒ​ളി​മ്പി​ക്​ അ​ത്​​ല​റ്റി​ക്​ ക്ല​ബ്​. 151 പോ​യ​ൻ​റ്​ നേ​ടി ഒാ​​വ​റോ​ൾ ജേ​താ​ക്ക​ളാ​യാ​ണ്​ ടീ​മി​െൻറ നേ​ട്ടം. 119 പോ​യ​ൻ​റ്​ നേ​ടി​യ സി.​എ​ഫ്.​ഡി ഹൈ​സ്​​കൂ​ൾ മാ​ത്തൂ​ർ ര​ണ്ടാം സ്ഥാ​ന​വും 90 പോ​യ​ൻ​റും 13 സ്വ​ർ​ണ​വും നേ​ടി ക​ല്ല​ടി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ൾ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. 90 പോ​യ​ൻ​റും ഒ​മ്പ​ത്​ ​സ്വ​ർ​ണ​വും നേ​ടി​യ പ​റ​ളി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ളി​നാ​ണ്​ നാ​ലാം സ്ഥാ​നം.

സ​മാ​പ​ന സ​മ്മേ​ള​നം ജി​ല്ല സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ൽ പ്ര​സി​ഡ​ൻ​റും എം.​എ​ൽ.​എ​യു​മാ​യ അ​ഡ്വ. കെ. ​പ്രേം​കു​മാ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്​​തു. പാ​ല​ക്കാ​ട്​ ജി​ല്ല അ​ത്​​ല​റ്റി​ക്​​സ്​ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ സി. ​ഹ​രി​ദാ​സ്​ അ​ധ്യ​ക്ഷ​നാ​യി. സെ​ക്ര​ട്ട​റി എം. ​രാ​മ​ച​ന്ദ്ര​ൻ, ട്ര​ഷ​റ​ർ എം. ​പ്ര​സ​ന്ന​കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Junior Athletic Championship; Kappadich Olympic Athletic Club

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.