കൊല്ലങ്കോട്: ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷം. തിരക്കുള്ള സമയങ്ങളിൽ ചുമട്ടുതൊഴിലാളികളും ടാക്സി ഡ്രൈവർമാരുമാണ് ഗതാഗതം നിയന്ത്രിക്കുന്നത്. ബസുകൾ സ്റ്റാൻഡ് ഒഴിവാക്കിയതും വാഹനങ്ങൾ അനധികൃതമായി റോഡരുകിൽ നിർത്തിയിടുന്നതുമാണ് ഗതാഗതകുരുക്ക് പതിവാക്കിയത്.
ദിനംപ്രതി 150ലധികം ബസുകളാണ് ഇവിടെ വന്നുപോകുന്നത്. ശനിയാഴ്ച ഉച്ചക്കുണ്ടായ ഗതാഗതകുരുക്ക് ചുമട്ടുതൊഴിലാളികളടക്കമുള്ളവർ അരമണിക്കൂറോളം പരിശ്രമിച്ചാണ് സാധാരണ നിലയിലാക്കിയത്. ടൗണിൽ ഗതാഗത നിയന്ത്രണത്തിന് ഹോം ഗാർഡുമാരെ നിയമിച്ചിട്ടുണ്ടെങ്കിലും മിക്ക സമയത്തും ഇവർ ഇല്ലാത്ത അവസ്ഥയാണ്. ബസുകൾ ടൗണിൽ തന്നെ ദീർഘനേരം നിർത്തിയിടുന്നതും അഴിയാകുരുക്കിന് വഴിയൊരുക്കുന്നു. ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗം വിളിച്ച് ഗതാഗത പരിഷ്കരണം നടപ്പാക്കാത്തതും നാട്ടുകാർക്ക് തിരിച്ചടിയായി. ബസുകളുടെ സ്റ്റാൻഡ് ഒഴിവാക്കിയുള്ള സർവിസ് വിദ്യാർഥികളടക്കമുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ബന്ധപ്പെട്ടവർ യോഗം വിളിച്ച് ടൗണിലെ ഗതാഗതപ്രശ്നം പരിഹരിക്കണമെന്ന് ആവശ്യമുയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.