പാലക്കാട്: കെ.എസ്.ഇ.ബി പെൻഷനേഴ്സ് കൂട്ടായ്മ മൂന്നാംസംസ്ഥാന സമ്മേളനം 13ന് ചന്ദ്രനഗർ ശ്രീപാർവതി മണ്ഡപത്തിൽ നടക്കും. രാവിലെ 10ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും.
സമ്മേളനത്തിൽ പെൻഷൻ സുരക്ഷ മുഖ്യ ആവശ്യമായി ഉന്നയിക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളിൽനിന്നുമായി 1100 പെൻഷൻകാർ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് എം. മുഹമ്മദലി റാവുത്തർ അധ്യക്ഷത വഹിക്കും. വി.കെ. ശ്രീകണ്ഠൻ എം.പി മുഖ്യപ്രഭാഷണം നടത്തും. ഷാഫി പറമ്പിൽ എം.പി, എ. പ്രഭാകരൻ എം.എൽ.എ, നഗരസഭ ചെയർപേഴ്സൻ പ്രമീള ശശിധരൻ, കെ.എസ്.ഇ.ബി ചീഫ് എൻജിനീയർ കെ. ശാന്തി എന്നിവർ പങ്കെടുക്കും.
കെ.എസ്.ഇ.ബി.എൽ സി.എം.ഡി ബിജു പ്രഭാകർ സർഗവേദി ഉദ്ഘാടനം നിർവഹിക്കും. സ്വാഗതസംഘം ചെയർമാൻ എസ്. പരമേശ്വരൻ സ്വാഗതവും ജനറൽ കൺവീനർ ആർ. സ്വാമിനാഥൻ നന്ദിയും പറയും. ഉച്ചക്ക് 12.10ന് പ്രതിനിധി സമ്മേളനം നടക്കും.
തുടർന്ന് കലാപരിപാടികൾ, ചർച്ച, പ്രമേയങ്ങൾ, ആദരിക്കൽ, സംസ്ഥാന സമിതി രൂപവത്കരണം, ഭാരവാഹി തെരഞ്ഞെടുപ്പ് തുടങ്ങിയവയുണ്ടാകും.
സമ്മേളനത്തിന്റെ ചെലവ് കുറച്ച് ആ തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്നും സംഘാടകർ അറിയിച്ചു. വാർത്താസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ എസ്. പരമേശ്വരൻ, ജനറൽ കൺവീനർ ആർ. സ്വാമിനാഥൻ, വിവിധ കമ്മിറ്റി കൺവീനർമാരായ കെ.ബി. സ്വാമിനാഥൻ, ഷൺമുഖൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.