പാലക്കാട്: കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂനിയൻ (കെ.എസ്.കെ.ടി.യു) സംസ്ഥാന സമ്മേളനം ബുധനാഴ്ച മുതൽ ഞായറാഴ്ച വരെ പാലക്കാട് നടക്കും. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് കോട്ടമൈതാനത്ത് സ്വാഗതസംഘം ചെയർമാൻ സി.കെ. രാജേന്ദ്രൻ പതാക ഉയർത്തി. ബുധനാഴ്ച രാവിലെ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം കർഷക തൊഴിലാളി യൂനിയൻ അഖിലേന്ത്യ പ്രസിഡൻറ് എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. കെ.എസ്.കെ.ടി.യു സംസ്ഥാന പ്രസിഡൻറ് എൻ.ആർ. ബാലൻ അധ്യക്ഷത വഹിക്കും.
ദേശീയ-സംസ്ഥാന നേതാക്കളായ ബി. വെങ്കിട്ട്, എം.വി. ഗോവിന്ദൻ മാസ്റ്റർ, വിക്രംസിങ്, ഡോ. വി. ശിവദാസ് എം.പി., അമൃതലിംഗം, സി.കെ. രാജേന്ദ്രൻ, ഇ.എൻ. സുരേഷ് ബാബു എന്നിവർ പങ്കെടുക്കും. സംസ്ഥാന സെക്രട്ടറി എൻ. ചന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. 14 ജില്ലകളിൽനിന്ന് 518 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.