പാലക്കാട്: 'മുറ്റത്തെമുല്ല' പദ്ധതിയിലൂടെ 85 സഹകരണ സ്ഥാപനങ്ങൾ വഴി വിതരണം ചെയ്തത് 270 കോടിയോളം രൂപ. ഗ്രാമീണ ജനവിഭാഗങ്ങളെ കൊള്ളപ്പലിശക്കാരുടെ കെണിയിൽനിന്ന് മോചിതരാക്കി ചുരുങ്ങിയ പലിശ നിരക്കിലും ആവശ്യക്കാർക്ക് മുഴുവനും കുടുംബശ്രീ സംവിധാനം വഴി സഹകരണ സ്ഥാപനങ്ങൾ മുഖേന നടപ്പാക്കുന്ന ദ്രുത വായ്പാ പദ്ധതിയാണ് മുറ്റത്തെമുല്ല. സംസ്ഥാനത്ത് ആദ്യമായി ജില്ലയിലാണ് മുറ്റത്തെമുല്ല പദ്ധതിക്ക് തുടക്കം കുറിച്ചത്.
പദ്ധതി വിപുലീകരിക്കുന്നതിെൻറ ഭാഗമായി കുടുംബശ്രീ ഒരുക്കിയ ഹ്രസ്വചിത്രം 'മുറ്റത്തെ മുല്ല' ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ. ശാന്തകുമാരി കോഓപറേറ്റിവ് സൊസൈറ്റി ജോയൻറ് രജിസ്ട്രാർ അനിത ടി. ബാലന് കൈമാറി പ്രകാശനം ചെയ്തു. പ്രശസ്ത ചലച്ചിത്രകാരനായ ഫാറൂഖ് അബ്ദുറഹ്മാനാണ് ഹ്രസ്വചിത്രം സംവിധാനം ചെയ്തത്. ജില്ല പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിനുമോൾ, കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ പി. സെയ്തലവി, കോഓപറേറ്റിവ് സൊസൈറ്റി അസി. രജിസ്ട്രാർ ഷൺമുഖൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.