കല്ലടിക്കോട്: കഴിഞ്ഞദിവസം മുഴുവൻ തോരാതെ പെയ്ത മഴയിൽ മൂന്നേക്കർ ചുള്ളിയാംകുളം അട്ടകുണ്ട് തോടിനോട് ചേർന്ന പല സ്ഥലങ്ങളും വെള്ളത്തിനടിയിലായി. മഴക്കാലത്ത് സ്ഥിരമായി വെള്ളക്കെട്ടുണ്ടാകുന്ന ഇടമാണിത്. ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽ കുറച്ചു സ്ഥലത്ത് മാത്രമാണ് തോടിന് പാർശ്വഭിത്തി ഒരുക്കിയിട്ടുള്ളത്. തോടിനോടു ചേർന്നുള്ള പലയിടത്തും വീടുകളിൽ വെള്ളം കയറി.
തോടിൽ ഇനിയും വെള്ളം നിറഞ്ഞാൽ അട്ടകുണ്ട് കല്ലടിവീട് അരവിന്ദെൻറ വീട്ടുകാർക്ക് പുറത്തിറങ്ങാൻ പറ്റാതാവും. രണ്ട് ദിവസമായി തുടരുന്ന മഴ മലയോരത്തെ ജനജീവിതം ദുസ്സഹമാക്കി. അട്ടകുണ്ട് തോടിന് ദൃഢമായ കൈവരിയില്ല. മണ്ണ് നിറച്ച ചാക്കും താൽക്കാലിക കൈവരിയും ഒലിച്ചുപോയി.
മൂന്നേക്കർ ചുള്ളിയാംകുളം അട്ടകുണ്ട് കല്ലടിവീട്ടിൽ അരവിന്ദനും ഏഴ് കുടുംബങ്ങൾക്കും ഭീഷണിയാണ് തോടിെൻറ ദുർബലമായ കൈവരി. അധികാരികളോട് പലതവണ പരാതിപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ലെന്ന് അരവിന്ദൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.