പറമ്പിക്കുളം: കടവ് കോളനിയിൽ 1994-96 കാലത്ത് നിർമാണം പൂർത്തീകരിച്ച 41 വീടുകളുടെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിലയിരുത്താൻ കലക്ടർ വെള്ളിയാഴ്ച കോളനിയിലെത്തും.
കോൺക്രീറ്റ് മേൽക്കൂരയിലെ ചോർച്ച പരിഹരിക്കാനാണ് പുതിയ പദ്ധതിയുമായി സർക്കാർ രംഗത്തുവന്നത്. ഇരുമ്പ് തൂണുകൾ വീടിനു ചുറ്റും സ്ഥാപിച്ച് മേൽക്കൂര സംരക്ഷിക്കാനാണ് പദ്ധതി. 75,000 രൂപയിൽ പണിത വീടുകൾക്ക് 30 വർഷം പഴക്കമുണ്ടെങ്കിലും ഭിത്തികൾക്ക് ബലക്ഷയം ഉണ്ടായിട്ടില്ല. സുരക്ഷിമായി വീട്ടിൽ കഴിയാനുള്ള അന്തരീക്ഷം ഒരുക്കണമെന്ന് കോളനിവാസികൾ ആവശ്യപ്പെടുന്നു. പദ്ധതിയുടെ പ്രായോഗികത പരിശോധിക്കാനാണ് ജില്ലകലക്ടർ കോളനിയിൽ എത്തുന്നതെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.