അകത്തേത്തറ (പാലക്കാട്): ധോണിക്കടുത്ത് ഉമ്മിനിയിൽ വീണ്ടും പുലിയിറങ്ങി. ഉമ്മിനി സൂര്യ നഗറിലാണ് പുലി ഇറങ്ങിയതെന്ന് നാട്ടുകാർ പറഞ്ഞു.
നേരത്തേ പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയ ആൾപ്പാർപ്പില്ലാത്ത വീട് ഇതിനു സമീപമാണ്. വനം വകുപ്പ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി പരിശോധിച്ചു.
പുലിക്കുഞ്ഞുങ്ങളിൽ ഒന്നിനെ വനം വകുപ്പ് സ്ഥാപിച്ച പുലിക്കൂടിൽനിന്ന് അമ്മപ്പുലി കൊണ്ടുപോയിരുന്നു. മറ്റൊരു പുലിക്കുഞ്ഞിനെ തൃശൂർ അകമല വനം വന്യജീവി പരിപാലന കേന്ദ്രത്തിലേക്ക് വിദഗ്ധ ചികിത്സക്കായി കൊണ്ടുപോയിരുന്നു.
ജനവാസ മേഖലയിൽ പുലി വരാതിരിക്കാൻ പുലിക്കുഞ്ഞുങ്ങളെ കണ്ട സ്ഥലത്തെ കാട് വെട്ടിനീക്കി. സൂര്യ നഗറിൽ പുലിയെ കണ്ട സംഭവം ജനവാസ മേഖലയിൽ ഭീതി ഇരട്ടിപ്പിച്ചിരിക്കുകയാണ്.പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയ സ്ഥലം എ. പ്രഭാകരൻ എം.എൽ.എ സന്ദർശിച്ചു. വനം വകുപ്പ് ഒരുക്കിയ പുലിക്കൂട് സംഭവസ്ഥലത്തുനിന്ന് നീക്കിയിട്ടില്ല. വനപാലകരും ദ്രുത പ്രതികരണ സേനയും രാത്രികാല പരിശോധന തുടരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.