പാലക്കാട്: നീണ്ട ഇടവേളക്കുശേഷം വിദ്യാലയങ്ങൾ പൂർണതോതിൽ പ്രവർത്തനമാരംഭിച്ചിരിക്കുകയാണ്. പൊതുഗതാഗത സംവിധാനമുപയോഗിച്ചും സ്കൂൾ ബസുകളിലും വരുന്നതിനു പുറമെ നടന്നും സൈക്കിളിലും കുട്ടികൾ സ്കൂളുകളിലേക്ക് വരുന്നുണ്ട്. അതിനാൽതന്നെ, പൊതുനിരത്തുകളിൽ കുട്ടികളുടെ എണ്ണം വളരെ കൂടുതലാണ്. റോഡ് നിയമങ്ങളെക്കുറിച്ചുള്ള കൃത്യമായ അറിവില്ലാത്തവരും തിരിച്ചറിവ് ആയിട്ടില്ലാത്ത ചെറിയ കുട്ടികളും നിരത്തുകളിലുണ്ട്. മഴക്കാലമാവുന്നതോടെ കുട ചൂടി പോകുന്നവരുടെ എണ്ണവും കൂടും. സ്വാഭാവികമായും അപകട സാധ്യത വർധിക്കുന്നു. വീട്ടിൽനിന്നും സ്കൂളുകളിൽനിന്നും ആവശ്യമായ റോഡ് സുരക്ഷ നിർദേശങ്ങളും പരിശീലനവും കുട്ടികൾക്ക് നൽകുക പരമപ്രധാനമാണ്.
വാഹനം ഓടിക്കുന്നവർ സ്കൂൾ സമയങ്ങളിലും വിദ്യാലയ പരിസരങ്ങളിലും കൂടുതൽ ശ്രദ്ധ കൊടുക്കണം. ടിപ്പർ വാഹനങ്ങൾ സ്കൂൾ സമയത്ത് നിരത്തിലിറക്കാതെ കൂടുതൽ ജാഗരൂകതയോടെ പ്രവർത്തിക്കണം.
സ്കൂൾ മേഖലയിൽ ആവശ്യമായ മുന്നറിയിപ്പ് ബോർഡുകൾ, സീബ്രലൈനുകൾ എന്നിവ സ്ഥാപിച്ചുവെന്ന് ട്രാഫിക് പൊലീസ് ഉറപ്പുവരുത്തണം. സ്വകാര്യ ബസുകൾ കുട്ടികളെ വരിനിർത്തി കയറ്റുന്നതും ആട്ടിയകറ്റുന്നതുമായ സംഭവങ്ങൾ ഉണ്ടായാൽ കർശന നടപടി ഉണ്ടാവണം. സ്കൂൾ മേഖലയിൽ വാഹനങ്ങളുടെ വേഗം മണിക്കൂറിൽ പരമാവധി 30 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്. സ്കൂൾ വാഹനം ഓടിക്കുന്ന ഡ്രൈവർക്ക് കുറഞ്ഞത് 10 വർഷത്തെയെങ്കിലും ഡ്രൈവിങ് പരിചയം വേണം. ഹെവി വാഹനങ്ങൾ ഓടിക്കുന്നവർക്ക് അഞ്ചു വർഷത്തെ പരിചയം ആവശ്യമാണ്.
സ്കൂൾ വാഹനത്തിന്റെ ഡ്രൈവറായി നിയോഗിക്കപ്പെടുന്നവർ മദ്യപിച്ച് വാഹനമോടിച്ചതിനോ അമിതവേഗത്തിനോ അപകടകരമായി വാഹനമോടിക്കുന്നതിനോ മറ്റു കുറ്റകൃത്യങ്ങൾക്കോ ശിക്ഷിക്കപ്പെട്ടവരായിരിക്കരുത് എന്ന് ബന്ധപ്പെട്ടവർ ഉറപ്പുവരുത്തുകയും വേണം. സ്കൂളുകളുടെ ഉടമസ്ഥതയിൽ അല്ലാത്ത വാഹനങ്ങളിൽ, പ്രത്യേകിച്ച് ഓട്ടോകളിൽ കുട്ടികളെ കുത്തിനിറച്ച് അപകടകരമായ രീതിയിൽ കൊണ്ടുപോകുന്നതായ പരാതികൾ മുൻവർഷങ്ങളിൽ വ്യാപകമായിരുന്നു. ഇത് ആവർത്തിക്കാതിരിക്കാൻ മുൻകരുതൽ ഉണ്ടാവണം.
കുട്ടികളെ കൊണ്ടുപോകുന്ന ഇത്തരം ട്രാൻസ്പോർട്ട് വാഹനങ്ങൾ വെള്ളപ്രതലത്തിൽ നീല അക്ഷരത്തിൽ 'ഓൺ സ്കൂൾ ഡ്യൂട്ടി' എന്ന ബോർഡ് പ്രദർശിപ്പിക്കണം.
മോട്ടോർ വാഹന വകുപ്പ് മാർഗനിർദേശങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.