പിരായിരി: പഞ്ചായത്തിലെ പതിനേഴാം വാർഡിൽ കല്ലേക്കാട് പുതിയ സ്റ്റോപ്പിൽ പ്രധാന പാതയിൽനിന്ന് മാറി 28 വർഷമായി പ്രവർത്തിച്ചുവന്ന ഇ.എം.എസ് സ്മാരക വായനശാല ബുധനാഴ്ച രാവിലെ പതിനൊന്നിന് കോടതി വിധിയുടെ പശ്ചാത്തലത്തിൽ വൻ പൊലീസ് സംഘത്തിെൻറ സാന്നിധ്യത്തിൽ തകർത്തു.
സി.പി.എം പഞ്ചായത്തംഗമായിരുന്ന പത്മഗിരീഷിനെ പാർട്ടിവിരുദ്ധ കാരണം പറഞ്ഞ് അഞ്ച് വർഷം മുമ്പ് പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നു. ഈ വൈരാഗ്യത്താൽ പത്മഗിരീഷ് വായനശാല മലമ്പുഴ കനാൽ പുറമ്പോക്ക് കൈയേറി നിർമിച്ചതാണെന്ന് കാണിച്ച് കേസ് കൊടുത്തു. വായനശാല പൊളിച്ചുനീക്കണമെന്ന് ഹൈകോടതി വിധി സമ്പാദിച്ചു. ഇതിെൻറ അടിസ്ഥാനത്തിലാണ് പാലക്കാട് സർക്കിൾ ഇൻസ്പെക്ടർ സുജിത് കുമാറിെൻറ നേതൃത്വത്തിൽ വൻ പോലീസ് സംഘവും മലമ്പുഴ ഇറിഗേഷൻ അസി. എക്സിക്യൂട്ടീവ് എൻജിനീയർ കെ. ബിജുവിെൻറ നേതൃത്വത്തിൽ ഇറിഗേഷൻ ഉദ്യാഗസ്ഥരും എത്തി വായനശാല പൊളിച്ചത്.
സി.പി.എം പാലക്കാട് ഏരിയ സെക്രട്ടറി കെ. വിജയൻ, പിരായിരി ലോക്കൽ കമ്മിറ്റി സെക്രട്ടറി കൃഷ്ണൻകുട്ടി എന്നിവരും ധാരാളം പാർട്ടി പ്രവർത്തകരും സ്ഥലത്തെത്തിയിരുന്നു. നാടിെൻറ കരുത്തായ വായനശാല തകർക്കാൻ പ്രവർത്തിച്ചവരെ ജനം തിരിച്ചറിയുമെന്നും ഒറ്റപ്പെടുത്തുമെന്നും സി.പിഎം പറഞ്ഞു. വിധി നടപ്പാക്കാതിരിക്കാൻ പറ്റില്ലെന്നതിനാലാണ് വായനശാല പൊളിക്കുന്നതെന്ന് സർക്കിൾ ഇൻസ്പെക്ടർ സുജിത് കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.