പാലക്കാട്: ലൈഫ് മിഷന് ജില്ലയില്‍ ഈ വർഷം പൂര്‍ത്തീകരിച്ചത് 1788 വീട്. ജില്ലയില്‍ ഇതുവരെ ലൈഫ് മിഷന് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 21,488 വീട് പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് ലൈഫ് മിഷന് ജില്ല കോഓഡിനേറ്റര്കൂടിയായ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയന്റ് ഡയറക്ടര്‍ കെ.പി. വേലായുധന് അറിയിച്ചു.
3542 വീടിെൻറ നിര്‍മാണ പ്രവര്‍ത്തനം പുരോഗമിക്കുന്നുണ്ട്. ഇതുകൂടാതെ കൊടുമ്പ് പഞ്ചായത്തിലും ചിറ്റൂര്‍-തത്തമംഗലം നഗരസഭയിലുമായി രണ്ട് ലൈഫ് ഭവന സമുച്ചയത്തിെൻറ നിര്‍മാണം പുരോഗമിക്കുകയാണ്. ചിറ്റൂര്‍-തത്തമംഗലത്ത് 42 കുടുംബത്തിനും കൊടുമ്പില്‍ 36 കുടുംബത്തിനും പാര്‍പ്പിടം ഒരുങ്ങും. ജില്ലയില്‍ പൂര്‍ത്തീകരിച്ച 1788 വീടിെൻറ താക്കോല്‍ കൈമാറ്റം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ചാമുണ്ണി നിര്‍വഹിച്ചു.
കണ്ണാടി പഞ്ചായത്ത് പ്രസിഡന്റ് എം. ലത അധ്യക്ഷത വഹിച്ചു. കലക്ടര്‍ മൃണ്മയി ജോഷി, കണ്ണാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയന്‍ സുകുമാരന്‍, സെക്രട്ടറി കെ.കെ. കിഷോര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയന്റ് ഡയറക്ടര്‍ കെ.പി. വേലായുധന്, കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ദേവദാസ്, ജില്ല പഞ്ചായത്ത് അംഗം എം. ശ്രീധരന്, കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍.എം. ഇന്ദിര, വാര്‍ഡ് അംഗം സെല്വന്, കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശശികുമാര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.