കൊല്ലങ്കോട്: വിദ്യാർഥികളെ വലയിലാക്കാൻ ലഹരിമിഠായികൾ. കൊല്ലങ്കോട്, പുതുനഗരം, കൊടുവായൂർ, കാമ്പ്രത്ത്ചള്ള എന്നിവിടങ്ങളിലാണ് ലഹരി കലർന്ന മിഠായികൾ വിൽപനക്കെത്തുന്നത്. സായ്, മധുർ, തേൻ, സ്വീറ്റ് എന്നീ പേരുകളിലാണ് അഞ്ചുമുതൽ 20 രൂപക്കുവരെ മിഠായികൾ വിൽപന നടത്തുന്നത്.
കോളജ്, ഹയർ സെക്കൻഡറി തലങ്ങളിൽ ക്ലാസുകൾ ആരംഭിച്ചതോടെയാണ് ലഹരി മിഠായികൾ സജീവമാകുന്നത്. ഹിന്ദി, ഇംഗ്ലീഷ് നാമകരണം ചെയ്യുന്ന മിഠായി കവറുകളിൽ മിക്കതിലും വിലാസങ്ങൾ ഉണ്ടാവാറില്ല. കഴിഞ്ഞദിവസം കഞ്ചിക്കോട്ടുനിന്ന് പിടികൂടിയ ലഹരി മിഠായികളുടെ സമാനമായവ തന്നെയാണ് കൊല്ലങ്കോട് പ്രദേശങ്ങളിലും വിൽപനക്കെ ത്തുന്നത്. ജാറുകളിലാക്കി മറ്റുള്ള മിഠായികളോടൊപ്പം വിൽപന നടത്തുന്നത് കണ്ടെത്താൻ പ്രയാസകരമാകുന്നതിനാൽ പൊലീസ്, എക്സൈസ് എന്നിവ പരിശോധനകൾ ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.