പാലക്കാട്: ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന നാല് സീറ്റുകളിൽ മൂന്നിലും എൽ.ഡി.എഫ് വിജയിച്ചു. ഒരു സീറ്റ് യു.ഡി.എഫിൽ നിന്ന് എൽ.ഡി.എഫ് പിടിച്ചെടുത്തു. എരുത്തേമ്പതി ഗ്രാമപഞ്ചായത്ത് പിടാരിമേട് വാർഡാണ് എൽ.ഡി.എഫ് പിടിച്ചെടുത്തത്. കോൺഗ്രസ് അംഗം എം. ലാസറിന്റെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഒരു സീറ്റ് യു.ഡി.എഫ് നിലനിർത്തി.
ചിറ്റൂര്‍ തത്തമംഗലം നഗരസഭയിലെ മുതുകാടിൽ സി.പി.എമ്മിലെ ആരോഗ്യ സ്വാമിയും (ഭൂരിപക്ഷം-369) പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത് പൂക്കോട്ടുകാവ് നോര്‍ത്തിൽ സി.പി.എമ്മിലെ സി.കെ . അരവിന്ദാക്ഷനും (ഭൂരിപക്ഷം- 31) എരുത്തേമ്പതി ഗ്രാമപഞ്ചായത്ത് പിടാരിമേടിൽ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി മാര്ട്ടിന് ആന്റണിയും (ഭൂരിപക്ഷം- 146) തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് നരിപ്പറമ്പിൽ മുസ്ലിം ലീഗിലെ കെ.പി.എ. മജീദുമാണ് (ഭൂരിപക്ഷം -470) വിജയിച്ചത്. പൂക്കോട്ടുകാവ്: ആകെ വോട്ട് : 940. പോൾ ചെയ്തത്: 750. സി. കെ. അരവിന്ദാക്ഷൻ (സി.പി.എം )- 365. എം.കെ. മണികണ്ഠൻ (കോൺഗ്രസ്) -334. പി.പി മീനാക്ഷി (ബിജെപി) - 51. എരുത്തേമ്പതി പിടാരിമേട് - മാർട്ടിൻ ആന്റണി (ആർ.ബി.സി -എൽ.ഡി.എഫ്) ) -451. ജപമാലമേരി (കോൺഗ്രസ്)-305, സി. ബാബു (ബി.ജെ പി)- 101. ചിറ്റൂർ തത്തമംഗലം - മുതുകാട് - ആകെ വോട്ടർമാർ-995. പോൾ ചെയ്തത് -839. ആരോഗ്യ സ്വാമി (എൽ.ഡി.എഫ്) -561. ശ്രീനിവാസൻ (കോൺഗ്രസ് -) 192. - എസ്. സുനിത(ബി.ജെ.പി) -86. തിരുവേഗപ്പുറ: ആകെ വോട്ടർമാർ -1481. പോൾ ചെയ്തത് - 1098. കെ.ടി.എ. മജീദ് (മുസ്ലിം ലീഗ്) -772, പി.പി.ജലീൽ (എൽ.ഡി.എഫ് സ്വത.)- 302. പി.രാജു (ബി.ജെ.പി)-24.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.