അലനല്ലൂർ: കോട്ടപ്പള്ള ടൗണിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിക്കുന്നില്ല. 12 എൽ.ഇ.ഡി ലൈറ്റുകളുള്ളതിൽ രണ്ടെണ്ണം മാത്രമാണ് പ്രകാശിക്കുന്നത്. വൈദ്യുതി ബിൽ ഗ്രാമപഞ്ചായത്ത് അടക്കുന്നുണ്ട്. എന്നാൽ നന്നാക്കാൻ അധികാരികൾ ഒരു നടപടിയും എടുത്തിട്ടില്ല.
എൻ. ഷംസുദ്ദീൻ എം.എൽ.എയുടെ 2015-‘16 വർഷത്തെ ആസ്തിവികസനഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ചതാണ് ഹൈമാസ്റ്റ് ലൈറ്റ്. കടകൾ അടച്ചുകഴിഞ്ഞാൽ കോട്ടപ്പള്ള ടൗൺ ഇപ്പോൾ പൂർണമായും ഇരുട്ടിലാണ്. ഇരുട്ടിന്റെ മറപറ്റി മോഷണവും ലഹരി ഉപയോഗവും നടക്കുന്നുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. ലൈറ്റ് നവീകരിക്കണമെന്ന ആവശ്യം നിരവധി തവണ പ്രദേശവാസികളുടെ ഭാഗത്തുനിന്നുണ്ടായതാണ്. പെരിന്തൽമണ്ണ, മണ്ണാർക്കാട്, കോഴിക്കോട്, മഞ്ചേരി തുടങ്ങിയ ഭാഗങ്ങളിൽനിന്നും രാത്രി വൈകിയും എടത്താനാട്ടുകരയിലേക്ക് ബസ് സർവിസ് ഉള്ളതിനാൽ നിരവധി യാത്രക്കാരാണ് ഇവിടെയെത്തുന്നത്. ഇവരെല്ലാം ഇപ്പോൾ കടകളിൽനിന്നുള്ള വെളിച്ചം ആശ്രയിച്ചാണ് നിൽക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.