തൃത്താല: സ്ഥിരനിക്ഷേപ പദ്ധതിയില്‍ പണം നഷ്ടപെട്ട ഇടപാടുകാര്‍ നീതിതേടി പൊലീസ് സ്റ്റേഷനില്‍ എത്തി. തൃത്താല മാട്ടായയില്‍ പ്രവര്‍ത്തിച്ച തൃത്താല ബ്ലോക്ക് വനിത കോഓപറേറ്റിവ് സൊസൈറ്റി സ്ഥാപനത്തിലെ ഇടപാടുകാരാണ് പ്രതിഷേധിച്ചെത്തിയത്.
പണം നഷ്ടപെട്ടവരില്‍ 14 പേര് മാര്‍ച്ച് ആദ്യവാരത്തില്‍ തന്നെ തൃത്താല പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെയായി എഫ്.ഐ.ആര് ഇടാന്‍ അധികൃതര്‍ വിസമ്മതിച്ചതാണ് സ്ത്രീകളുടെ നേതൃത്വത്തില്‍ സ്റ്റേഷനില്‍ സംഘടിച്ചെത്താന്‍ ഇടയാക്കിയത്. ഇവര്‍ക്ക് മാത്രം ഏകദേശം 20ലക്ഷം രൂപ കിട്ടാനുണ്ട്.
അര്‍ബുദ രോഗിയുടെ ചികിത്സക്കായി നാട്ടുകാര്‍ പിരിച്ച പണവും ആവശ്യാനുസരണം എടുക്കാനായി ഇവിടെ നിക്ഷേപിച്ചിരുന്നു. ഭിന്നശേഷിക്കാരും പെൻഷൻകാരുമെല്ലാം നിക്ഷേപകരായിട്ടുണ്ട്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലധികമായി പ്രവർത്തിച്ച സ്ഥാപനം രണ്ടു ദിവസമായി പൂട്ടികിടക്കുകയാണ്. കാര്യങ്ങള്‍ പഠിച്ച ശേഷം കേസെടുക്കാമെന്ന് ഉറപ്പ് നല്‍കിയതായി പ്രതിഷേധക്കാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.