സജിതയെ താമസിച്ച റൂമിന്​ റഹ്​മാൻ നിർമിച്ച പ്രത്യേക ഇലക്​ട്രിക്​ പൂട്ട്​

10 വർഷം പ്രണയിനിയെ മുറിയിൽ പൂട്ടിയിട്ടു; പാലക്കാ​ട്ടെ വിചിത്ര ജീവിതം​ വിശ്വസിക്കാനാവാതെ നാട്ടുകാർ

നെന്മാറ (പാലക്കാട്​): സ്നേഹത്തിലായ അയൽവാസിയായ യുവാവി​െൻറ വീട്ടിൽ വീട്ടുകാരോ പുറംലോകമോ അറിയാതെ യുവതി ഒളിച്ചുതാമസിച്ചത്​ പത്തുവർഷം. വിചിത്രജീവിതം വിശ്വസിക്കാനാവാതെ ഞെട്ടലിലാണ്​ നാട്ടുകാർ. കഴിഞ്ഞ ദിവസം അയിലൂർ കാരക്കാട്ട് പറമ്പിലെ റഹ്മാൻ (34) എന്ന യുവാവിനെ നെന്മാറ പൊലീസ് കസ്​റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതോടെയാണ് രഹസ്യങ്ങളുടെ ചുരുൾ അഴിഞ്ഞത്. മാതാപിതാക്കളും സഹോദരിയുമുള്ള വീട്ടിൽ ത​െൻറ മുറിയിലാണ്, അയൽവാസിയായ സജിത (28) എന്ന യുവതിയെ റഹ്​മാൻ പത്തു വർഷം ഒളിപ്പിച്ചുതാമസിപ്പിച്ചത്.

ഇലക്ട്രിക്കൽ ജോലിയും പെയിന്റിങ്ങും ചെയ്യുന്ന റഹ്​മാൻ സ്ഥലത്തില്ലാത്തപ്പോൾ മുറി പൂട്ടിയിട്ടു. ഇതിനായി പ്രത്യേക ഇലക്​ട്രിക്​ പൂട്ടും ഓടാമ്പലും ഇയാൾ നിർമിച്ചിരുന്നു. ഇതര സമുദായക്കാരിയായതിനാൽ, എതിർപ്പ് ഭയന്നാണ് സ്നേഹിച്ച യുവതിയെ വിവാഹം കഴിച്ച് ജീവിക്കാൻ കഴിയാതെ വന്നതെന്നും റഹ്​മാൻ പൊലീസിന് മൊഴി നൽകി. മൂന്നു മാസം മുമ്പ് രഹസ്യമായി വീട്ടിൽനിന്നും മാറി യുവതിക്കൊപ്പം എട്ടുകിലോ മീറ്റർ അകലെയുള്ള വിത്തനശേരിയിൽ വാടകക്ക് താമസിക്കുമ്പോ​ഴാണ് ഇയാൾ പൊലീസ് പിടിയിലായത്.

തുടർന്ന് നെന്മാറ സി.ഐയുടെ നേതൃത്വത്തിൽ പൊലീസ് വിത്തനശേരിയിലെ വാടക വീട്ടിൽ നിന്നും യുവതിയെ കണ്ടെത്തി. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ഇരുവരെയും ആലത്തൂർ കോടതിയിൽ ഹാജരാക്കി. പത്തു വർഷം മുമ്പ് യുവതിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ നെന്മാറ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതി​െൻറ അടിസ്ഥാനത്തിലാണ് പൊലീസ് കോടതിയിൽ ഹാജരാക്കിയത്. കോടതിയിൽ ഇരുവരും ഒരുമിച്ചു താമസിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച​േതാടെ മജിസ്​ട്രേറ്റ്​ അനുമതി നൽകി.

മാനസികവിഭ്രാന്തി അഭിനയിച്ച്​ ജീവിതം

അയിലൂർ കാരക്കാട്ട് സ്വദേശിയായ  സജിതയെ 10 വർഷം മുമ്പാണ്​ കാണാതായത്. വീട്ടുകാർ നൽകിയ പരാതിയിൽ നെൻമാറ പൊലിസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഒടുവിൽ സജിത എല്ലാവരുടെയും ഓർമമാത്രമായി മാറി. എന്നാൽ, സജിതയുടെ അയൽവാസിയായ റഹ്​മാനെ ഇന്നലെ പൊലീസ്​ പിടികൂടിയതോടെയാണ്​ ഞെട്ടിക്കുന്ന കഥ പുറത്തായത്​. കാണാതായ മകൾ സ്വന്തം വീട്ടിൽനിന്ന്​ കേവലം 100 മീറ്റർ അകലെ ​താമസിച്ചിരുന്നത്​ ഇത്രകാലവും അറിയാതിരുന്നതിനെ പഴിക്കുകയാണ്​ സജിതയുടെ മാതാപിതാക്കൾ.

മൂന്നുമാസംമുമ്പ്​ കാണാതായ റഹ്​മാനെ സഹോദരൻ ബഷീർ ഇന്നലെ നെൻമാറയിൽ വെച്ചാണ്​ അവിചാരിതമായി കണ്ടത്​. ടിപ്പർ ലോറി ഡ്രൈവറായ ബഷീർ ഇരുചക്രവാഹനത്തിൽ പോവുകയായിരുന്ന റഹ്​മാനെ പിന്തുടർന്ന്​ പൊലിസ് സഹായത്തോടെ പിടികൂടുകയായിരുന്നു. ചോദ്യംചെയ്യലിനിടെയാണ്​ 10 വർഷത്തെ വീട്ടിലെ വിചിത്രജീവിതത്തെക്കുറിച്ചും ഇപ്പോൾ മൂന്നുമാസമായി വിത്തനശേരിയില്‍ സജിതയോടൊപ്പം വാടകയ്ക്കു താമസിക്കുന്ന വിവരവും പറഞ്ഞത്​.

കാണാതായ സജിതയെ റഹ്​മാൻ അന്നുരാത്രി തന്നെ സ്വന്തം വീട്ടിലെ മുറിയിൽ താമസിപ്പിക്കുകയായിരുന്നു. മാനസികവിഭ്രാന്തി അഭിനയിച്ച ഇയാൾ തന്‍റെ കാര്യത്തിൽ കുടുംബക്കാർ ഇടപെടുന്നത്​ വിലക്കി. കുടുംബത്തൊടൊപ്പമിരുന്ന് ഭക്ഷണം കഴിക്കുന്നത്​ വരെ ഉപേക്ഷിച്ചു. ഭക്ഷണം മുറിയിൽ കൊണ്ടുപോയി സജിതയ്ക്കൊപ്പമിരുന്ന് കഴിക്കും. ഒരു ജഗ്ഗ് ചായയാണ്​ ഇയാൾ വീട്ടുകാരോട്​ ആവശ്യപ്പെട്ടിരുന്നത്​. രാത്രി ആരും കാണാതെയാണ്​ പുറത്തുള്ള ശുചിമുറിയിൽ യുവതി പോയത്​. റഹ്​മാൻ പുറത്തിറങ്ങുമ്പോൾ മുറിയുടെ വാതിൽ പൂട്ടിയിടുന്നതായിരുന്നു പതിവ്​. ഒടുവിൽ മൂന്നുമാസം മുമ്പ്​ ആരുമറിയാതെ ഇരുവരും ഇവിടെനിന്ന്​ താമസം മാറുകയായിരുന്നു.

Tags:    
News Summary - lover locked in a room for 10 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.