പാലക്കാട്: മാധ്യമം ഹെൽത്ത് കെയർ പദ്ധതിയിലേക്ക് പാലക്കാട് പേഴുംകര മോഡൽ ഹൈസ്കൂൾ വിദ്യാർഥികൾ ശേഖരിച്ച 1,32,884 രൂപ കൈമാറി. പ്രിൻസിപ്പൽ പി.കെ. അനസിൽ നിന്ന് മാധ്യമം പരസ്യവിഭാഗം മാനേജർ കെ. അബ്ദുൽ ഗഫൂർ ചെക്ക് ഏറ്റുവാങ്ങി. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ എൻജിനീയർ മുഹമ്മദ് മുസ്തഫ, സ്കൂൾ അക്കാദമിക് ഡയറക്ടർ ഡി.എം. മുഹമ്മദ് ശരീഫ്, സ്കൂൾ മാനേജർ എൻ.പി. മുഹമ്മദ് അഷ്റഫ്, പി.ടി.എ പ്രസിഡന്റ് റിയാസ് ഖാലിദ്, സ്റ്റാഫ് സെക്രട്ടറി എസ്. ലിനിത, അധ്യാപകരായ പി. ഷമീം ബാനു, എൻ.എം. ഷാഹുൽ ഹമീദ്, മാധ്യമം ഏരിയ കോഓഡിനേറ്റർ എസ്. മുഹമ്മദ്, ഹെൽത്ത് കെയർ എക്സിക്യൂട്ടീവ് എം. അബ്ദുല്ല എന്നിവർ സംബന്ധിച്ചു.
കൂടുതൽ തുക സമാഹരിച്ച വിദ്യാർഥികളായ ഷഹ്റ സക്കീർ ഹുസൈൻ, എം. മുബഷിർ, എഫ്. ഫാസിഹ ഫാത്തിമ, എഫ്. സന ഫാത്തിമ, പി.എൻ. മുഹമ്മദ് മുഹ്സിൻ, എ.എസ്. മുഹമ്മദ് അയാൻ, ആർ. അംന നസ്റിൻ, പി.എ. മുഹമ്മദ് അഫ്സൽ, അമാൻ അബ്ദുൽ സത്താർ, എസ്. ഹനിയ്യ, കെ. ഈവ സഹ്റ, കെ.എൻ. ഫിദ ഫാത്തിമ, ജെ. മുഹമ്മദ് അൻസാഫ്, എ. മുഹമ്മദ് സിനാൻ, പി.ബി. ഹസീബ്, എം.എം. അൽ സാബിത്, എ. അബ്ദുൽ സുഹാജ്, ആർ. ആയിഷ റൈമ, എച്ച്. ഹഫ്സ, എസ്. മിസ്ഹബ്, എം. മുഹമ്മദ് ഹാഷിഫ്, എസ്. സജ്ന, എച്ച്. ഹുസ്ന, എസ്. മുഹമ്മദ് ഇർഫാൻ, എ. ദിയ ഫാത്തിമ, മുർഷിദ് ബിൻ മുഹമ്മദ്, വി.ആർ. ഷാസിൽ, എം. മുഹമ്മദ് ഹാഷിർ, കെ. കൈഫ ഷെറിൻ, എസ്. ഷാഹിദ് ബിലാൽ, എ. അഹമ്മദ് ആദിൽ, എ. സൈഹാൻ ഇബ്രാഹിം, പി.ഐ. ഹവ്വ ബിൻത് ഇജാസ്, എസ്. സിയാദ്, ബി.എം. ഫാഹിമ എന്നിവർക്കും ടീച്ചർ മെന്റർമാരായ ജെ. റിഷാന, എം. ഷഹനാസ് അബ്രോസ്, എം. പ്രീത എന്നിവർക്കുമുള്ള ഉപഹാരം വിതരണം ചെയ്തു. പ്രിൻസിപ്പൽ പി.കെ. അനസ് സ്വാഗതവും പി. ഷമീം ബാനു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.