പാലക്കാട്: കഞ്ചിക്കോട് ആലാമരത്ത് എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിൽ 51 കിലോ കഞ്ചാവുമായി ബസിൽ വന്ന യുവാവ് പിടിയിൽ. റാന്നി സ്വദേശി രാജേഷാണ് (24) പിടിയിലായത്. രാജേഷിനൊപ്പമുണ്ടായിരുന്ന ചെങ്ങന്നൂർ സ്വദേശി വിപിൻ (24) ബസിെൻറ ജനൽ വഴി ചാടി രക്ഷപ്പെട്ടു.
വാഹന പരിശോധനക്കിടെ ഇരുവരും ബസിൽനിന്ന് ചാടി ഒാടുകയായിരുന്നു. തുടർന്ന് നാട്ടുകാരുടെ കൂടി സഹായത്തോടെയാണ് രാജേഷിെന പിടികൂടിയത്. വിപിനായുള്ള പരിശോധന ഉൗർജിതമാക്കിയതായി എക്സൈസ് അറിയിച്ചു. വിശാഖപട്ടണത്തുനിന്ന് ശേഖരിച്ച കഞ്ചാവ് എറണാകുളം, പത്തനംതിട്ട ജില്ലകളിലെ ചെറുകിട വിൽപനക്കാർക്ക് നൽകാനായിരുന്നു പദ്ധതിയെന്ന് രാജേഷ് മൊഴി നൽകിയിട്ടുണ്ട്.
ചില്ലറ വിപണിയിൽ 50 ലക്ഷേത്താളം വിലവരുന്നതാണ് പിടികൂടിയ കഞ്ചാവെന്ന് എക്സൈസ് അറിയിച്ചു. വിപിനും രാജേഷും മുമ്പും കഞ്ചാവ് കടത്തിയിട്ടുണ്ടെന്നും സംഘത്തിൽ കൂടുതലാളുകളുണ്ടെന്നും എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.കെ. സതീഷ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.