തളിരിട്ടും വാടിയും ജീവിതങ്ങൾ
പൂത്തും കാഴ്ച്ചും നിൽക്കുന്ന മാന്തോപ്പുകളുടെ ദൃശ്യഭംഗിയിലൂടെയാണ് മുതലമട ഗ്രാമം പുറംനാടുകളിൽ അറിയപ്പെടുന്നത്. എന്നാൽ, മുതലമട എന്ന ഗ്രാമത്തിൽമാത്രം ഒതുങ്ങുന്നതല്ല ഇവിടത്തെ മാവുകൃഷി. ജില്ലയുടെ കിഴക്കൻ മേഖലയിലെ നാല് പഞ്ചായത്തുകളിൽ വ്യാപിച്ചുകിടക്കുകയാണ് ഇവ. മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി, പട്ടഞ്ചേരി എന്നീ ഗ്രാമപഞ്ചായത്തുകളിലെ ഹെക്ടർ കണക്കിന് പ്രദേശത്താണ് മാന്തോപ്പുകൾ പരന്നുകിടക്കുന്നത്. സംസ്ഥാനത്ത് എവിടെയും ഇല്ലാത്ത അപൂർവ കാഴ്ചയാണിത്. വലിയൊരു മാമ്പഴ വിപണിയും ഇതുമായി ബന്ധപ്പെട്ട് പടർന്നു പന്തലിച്ചുകിടക്കുന്നു. ഉത്തരേന്ത്യയിലേക്കും വിദേശത്തേക്കും മാങ്ങ കയറ്റുമതി ചെയ്യുന്ന ചെറുതും വലുതുമായ കമ്പനികളുണ്ട്. ഇതുമായി ബന്ധപ്പെട്ട് നൂറുകണക്കിനാളുകൾ തൊഴിലെടുക്കുന്നു. മാവുകൃഷിയുടെ വളർച്ചയിലൂടെ പ്രദേശത്തെ ജനങ്ങളുടെ സാമ്പത്തിക സ്ഥിതിയും മെച്ചപ്പെട്ടിട്ടുണ്ട്.
ആശ്വാസമായി മാങ്കോ പൈലറ്റ് പദ്ധതി
മുതലമട മാങ്കോ സിറ്റിയിലെ മാവ് കർഷകരെ സഹായിക്കാൻ നിരവധി പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കിയിട്ടുെണ്ടങ്കിലും ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടത് മാങ്കോ പൈലറ്റ് പദ്ധതിയാണ്. നാല് പഞ്ചായത്തുകളെ ഉൾപ്പെടുത്തിയാണ് 2018ൽ ഏഴ് കോടി രൂപ വകയിരുത്തി, സംസ്ഥാന സർക്കാർ മാങ്കോ പൈലറ്റ് പദ്ധതി ആരംഭിച്ചത്. ഇതിെൻറ ഭാഗമായി 11 ക്ലസ്റ്ററുകൾ മാവ് കർഷകർക്കായി രൂപവത്കരിച്ചു.
മാങ്ങ പാക്കിങ് യൂനിറ്റുകൾ, മണ്ണിര കേമ്പാസ്റ്റ് യൂനിറ്റുകൾ, തേനീച്ചപ്പെട്ടികൾ, കാർഷികയന്ത്രങ്ങൾ തുടങ്ങിയവ വിതരണം ചെയ്തു. 2021 മാർച്ചിലാണ് പദ്ധതി പൂർത്തീകരിച്ചത്. ഉൽപാദനത്തിലെ കാര്യക്ഷമത വർധിപ്പിച്ച് വരുമാനം കൂട്ടാൻ ലക്ഷ്യമിട്ട് നടപ്പാക്കിയ പദ്ധതി കർഷകർക്ക് കുറെയെല്ലാം ഗുണം ചെയ്തിട്ടുണ്ട്. പരമ്പരാഗത രീതികളിൽനിന്നു മാറാനും ശാസ്ത്രീയ സംവിധാനങ്ങൾ ഉപയോഗപ്പെടുത്താനും കർഷകർ പഠിച്ചു. തേനീച്ചപ്പെട്ടികൾ അടക്കം മറ്റു വരുമാന സ്രോതസ്സുകളിേലക്കും മൂല്യവർധിത ഉൽപന്നങ്ങളുടെ സാധ്യതകളിലേക്കും പദ്ധതി വഴിതുറന്നിട്ടു.
കൃഷി വികാസ് യോജന പ്രകാരം രൂപവത്കരിച്ച കർഷകരുടെ ക്ലസ്റ്ററുകള്‍ സജീവമാണ്. 50 ഏക്കര്‍ അടങ്ങുന്നതാണ് ഒരു ക്ലസ്റ്റര്‍. എല്ലാ പഞ്ചായത്തുകളിലും ക്ലസ്റ്റർ രൂപവത്കരണം പുരോഗമിക്കുകയാണെന്ന് കൃഷി വകുപ്പ് അധികൃതർ പറഞ്ഞു. ജൈവ ഉൽപാദന ഉപാധികളുടെ വിതരണം, ജൈവ കീടനാശിനികള്‍, ജൈവ കുമിള്‍നാശിനികള്‍, ജൈവ വള പ്രയോഗം, ശാസ്ത്രീയമായ വളപ്രയോഗം, സൂക്ഷ്മ ജലസേചനം, ശാസ്ത്രീയമായ വള പ്രയോഗം, സൂക്ഷ്മ ജലസേചനം, ചെലവു കുറഞ്ഞ സംസ്കരണ യൂനിറ്റുകള്‍ എന്നിവയും പദ്ധതിയുടെ പ്രധാന ഘടകങ്ങളാണ്.
പ്രതീക്ഷ കൈവിടാതെ കർഷകർ
മാേങ്കാ പൈലറ്റ് പദ്ധതിയുടെ ഗുണം പൂർണമായി ലഭിക്കാൻ സർക്കാർ തുടർ പദ്ധതികൾ നടപ്പാക്കണമെന്ന് കർഷകർ പറയുന്നു. കൂടുതൽ സർക്കാർ സഹായവും കൃഷിവകുപ്പ് വിദഗ്ധരുെട സാേങ്കതിക പിന്തുണയും ആവശ്യമാണ്. കഴിഞ്ഞ സർക്കാറിെൻറ കാലത്ത് കൂടുതൽ പദ്ധതികൾ മുതലമട കേന്ദ്രീകരിച്ച് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഭൂപ്രകൃതി, കാലാവസ്ഥ എന്നിവയാൽ സവിശേഷ ഗുണങ്ങള്‍ ഏറെയുള്ളതും ആഗോളപ്രിയമേറിയതുമായ മുതലമടയിലെ മാങ്ങ ഇനങ്ങള്‍ക്ക് രാജ്യാന്തരതലത്തിൽ വിപണന സാധ്യത കണ്ടെത്തുമെന്ന് മുൻ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ ഉറപ്പുനൽകിയിരുന്നു. അധികാരമേറ്റ പുതിയ സർക്കാറിൽനിന്നും കർഷകർ ഏറെ പ്രതീക്ഷിക്കുന്നുണ്ട്. ത്രിതല പഞ്ചായത്ത് തലത്തിലും കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെടലുകൾ ഉണ്ടാവണമെന്ന് അവർ ആഗ്രഹിക്കുന്നു.
കീടബാധ വില്ലൻ
മാവുകൃഷിയുടെ അഭിവൃദ്ധിക്ക് പദ്ധതികൾ നിരവധി ഉണ്ടെങ്കിലും കാലാവസ്ഥ വ്യതിയാനംമൂലം മാങ്ങ കർഷകർക്ക് വർഷംതോറും കോടികളുടെ നഷ്ടമാണ് സംഭവിക്കുന്നത്. ഇതുകൊണ്ടുതന്നെ സർക്കാറിെൻറ വികസന പദ്ധതികളുടെ പ്രയോജനം കർഷകർക്ക് ലഭിക്കുന്നില്ല. ഒരുഭാഗത്ത് സർക്കാർ ശാസ്ത്രീയ കാർഷിക രീതികൾ പരിചയപ്പെടുത്തുേമ്പാൾ തന്നെയാണ് കാലാവസ്ഥ മാറ്റം മൂലം കൃഷിനാശം സാർവത്രികമായിക്കൊണ്ടിരിക്കുന്നത്.
കാലാവസ്ഥ വ്യതിയാനംമൂലം ഉൽപാദനത്തിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലും കീടങ്ങളുടെ ആക്രമണവും കർഷകരെ കടുത്ത പ്രതിസന്ധിയിലേക്കാണ് തള്ളിയിടുന്നത്. വിളവ് കുറയുന്ന സമയങ്ങളിൽ കർഷകർക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാർ സംവിധാനം ഒരുക്കണം. കാലാവസ്ഥ അധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയുടെ പ്രയോജനം ഒട്ടുമിക്ക കർഷകർക്കും ഇപ്പോൾ ലഭിക്കുന്നില്ല. കീടങ്ങളുടെ ആക്രമണമാണ് കർഷകർ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നമെന്ന് മാങ്കോ ഫാർമേഴ്സ് ആൻഡ് മർച്ചൻറ്സ് വെൽഫെയർ അസോസിയേഷൻ സെക്രട്ടറി വി. മോഹൻകുമാർ പറഞ്ഞു.
വേണം മാങ്കോ കെയർ കേന്ദ്രം
വിവിധ വികസന പദ്ധതികൾക്കൊപ്പം മാവുകർഷകരെ സഹായിക്കാൻ കൃഷിവകുപ്പിന് കീഴിൽ പ്രത്യേകം മാങ്കോ കെയർ കേന്ദ്രം സ്ഥാപിക്കണമെന്ന ആവശ്യം വർഷങ്ങളായി കർഷകർ ഉയർത്തുന്നു. മുതലമട ഉൾപ്പെടെ നാല് പഞ്ചായത്തുകളിലെ മാവുകൃഷി കൂടുതൽ ലാഭകരമാക്കാൻ കൃഷിവകുപ്പിെൻറ നിരന്തരമായ നിരീക്ഷണവും സഹായവും കർഷകർക്ക് ആവശ്യമാണ്. ഒരു കരാർ ജീവനക്കാരനെ കഴിഞ്ഞ വർഷം മാവുകൃഷിയുടെ വികസനത്തിനും നിർദേശങ്ങൾക്കുമായി കൃഷി വകുപ്പ് നിയമിച്ചിരുന്നു. എന്നാൽ, വാഹനം നൽകാത്തതും ശമ്പളം വർധിപ്പിക്കാത്തതും കാരണം ഉദ്യോഗസ്ഥൻ ഏതാനും മാസങ്ങൾക്കകം പിന്മാറിയതായി കർഷകർ പറഞ്ഞു. കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിക്കാൻ കാർഷിക വിദഗ്ധരുടെ ശ്രദ്ധ മുതലമടയിൽ വേണമെന്നും കർഷക സംഘടനകൾ ആവശ്യപ്പെടുന്നു.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.