കൊല്ലങ്കോട്: മുതലമടയിലെ മാങ്ങ ഹോർട്ടികോർപ് സംഭരിക്കണമെന്ന് കർഷകർ. നവംബർ-ഡിസംബർ മാസത്തിൽ ആരംഭിക്കുന്ന മാങ്ങ വിളവെടുപ്പ് കാലാവസ്ഥ വ്യതിയാനം മൂലം ഇക്കുറി വൈകി േമയിലാണ് ആരംഭിച്ചത്. 6,000 ഹെക്ടർ മാവിൻ തോട്ടങ്ങൾ ഉള്ള കൊല്ലങ്കോട്, മുതലമട, എലവഞ്ചേരി, പടഞ്ചേരി എന്നീ പഞ്ചായത്തുകളിലെ കർഷകർ നിലവിലെ സാഹചര്യത്തിൽ പ്രതിന്ധിയിലാണ്. 30-40 രൂപ വരെ മാത്രം വിലയുള്ള മുതലമടയിലെ മാങ്ങ നിലവിൽ തമിഴ്നാട് ജ്യൂസ് കമ്പനികൾക്കും അച്ചാർ കമ്പനികൾക്കും പ്രാദേശിക വിപണികളിലുമാണ് എത്തുന്നത്. മാങ്ങക്ക് താങ്ങുവില പ്രഖ്യാപിച്ച് ഹോർട്ടികോർപ് സംഭരിക്കണമെന്നാണ് മാവ് കർഷകരുടെ ആവശ്യം.
കഴിഞ്ഞ വർഷവും മുതലമടയിൽ കാലംതെറ്റിയാണ് വിളവെടുക്കാനായത്. എന്നാൽ, ലോക്ഡൗൺ കാലത്ത് ഏതാണ്ട് 1,600 ടണ്ണിലധികം മാങ്ങ മുതലമട കൃഷി ഓഫിസറുടെ പഴം-പച്ചക്കറി ചരക്കു യാത്രാ പാസ് ഉപയോഗിച്ച് ഉത്തരേന്ത്യൻ മാർക്കറ്റുകളിലും ബംഗളൂരു വിമാനത്താവളം വഴി വിദേശ മാർക്കറ്റുകളിലേക്കും സമയബന്ധിതമായി എത്തിക്കാനായിരുന്നു.
സമാനമായ രീതിയിൽ ഇത്തവണയും ഹോർട്ടിേകാർപ്പിെൻറ നേതൃത്വത്തിൽ മാങ്ങ സംഭരിക്കണെമന്നാണ് കർഷകർ ആവശ്യപ്പെടുന്നത്. മുതലമട ഉൾപ്പെടെയുള്ള നാല് പഞ്ചായത്തുകളിലെ മാങ്ങ സംഭരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന പ്രദേശങ്ങളിൽ ഭൂരിഭാഗവും കണ്ടെയ്ൻമെൻറ് സോണുകളായതിനാൽ മാങ്ങ വേർതിരിച്ച് വിൽപന നടത്തുന്നതും പ്രതിസന്ധിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.