മ​ങ്ക​ര കു​നി​യം​മ്പാ​ടം അം​ഗ​ൻ​വാ​ടി​യി​ലേ​ക്കു ല​ണ്ട​നി​ലെ മ​ല​യാ​ളി കു​ടും​ബം ന​ൽ​കു​ന്ന ക​ളി​പ്പാ​ട്ട​ങ്ങ​ൾ മ​ങ്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ എം.​എ​ൻ. ഗോ​കു​ൽ​ദാ​സ് ഏ​റ്റു​വാ​ങ്ങു​ന്നു

അംഗൻവാടിയിലേക്ക് കാൽലക്ഷം രൂപയുടെ കളിപ്പാട്ടം സമ്മാനിച്ച് ലണ്ടൻ മലയാളി കുടുംബം

മങ്കര: അംഗൻവാടിയിലേക്ക് കാൽലക്ഷം രൂപയുടെ കളിക്കോപ്പുകൾ സമ്മാനിച്ച് വിദേശ മലയാളി കുടുംബം. മങ്കര പഞ്ചായത്തിലെ 12ാം വാർഡിലെ കുനിയംമ്പാടം അംഗൻവാടിയിലേക്കാണ് ലണ്ടനിൽ താമസിക്കുന്ന കുഴൽമന്ദം സ്വദേശികളായ സ്വപ്ന സത്യൻ, ശബ്ന സത്യൻ എന്നിവർ കളിക്കോപ്പുകളെത്തിച്ച് അംഗൻവാടിയിലേക്ക് സൗജന്യമായി കൈമാറിയത്.

മങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.എൻ. ഗോകുൽദാസ് കളിക്കോപ്പുകൾ ഏറ്റുവാങ്ങി. മകൻ ആദവ് പ്രവീൺ കുട്ടികൾക്ക് മിഠായി വിതരണം ചെയ്തു. എം.വി. രമേശ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ആർ. ജിത്തു, പഞ്ചായത്തംഗം കെ.ബി. വിനോദ് കുമാർ, അംഗൻവാടി വർക്കർ ബേബി വിമല, കെ.പി. സുനിത എന്നിവർ സംസാരിച്ചു. ദേശീയ അധ്യാപക മുൻ അവാർഡ് ജേതാവായ കുഴൽമന്ദം സ്വദേശി രമണിയുടെ മക്കളാണ് ഇരുവരും. 34 കുട്ടികളാണ് അംഗൻവാടിയിലുള്ളത്. രക്ഷിതാക്കളും പങ്കെടുത്തു.

Tags:    
News Summary - A quarter of a lakh rupees to the Anganwadi London Malayalee family presents toys

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.