മങ്കര: മങ്കര ഓരാംമുള്ളി പാടശേഖരത്തിൽ മുഞ്ഞരോഗം വ്യാപകമായത് കർഷകരെ ദുരിതത്തിലാക്കി. ഓണത്തിന് കൊയ്തെടുക്കേണ്ട നെല്ലാണ് മുഞ്ഞയും വരിയും നിറഞ്ഞ് നാശത്തിലായത്. ഒേരക്കറിന് 20,000 രൂപ ചെലവ് ചെയ്താണ് ഇത്തവണ പലരും കൃഷിയിറക്കിയത്.
മൂഞ്ഞരോഗത്തിന് പുറമെ വ്യാപകമായ കളയും നിറഞ്ഞിട്ടുണ്ട്. പാടശേഖരത്തിലെ ദേവദാസിെൻറയും കുടുംബത്തിെൻറയും ഒേരക്കർ കൃഷി മുഞ്ഞ ബാധിച്ച് നാശിച്ചു. പാടശേഖരത്തിലെ രണ്ട് ഹെക്ടർ കൃഷി മുഞ്ഞരോഗം ബാധിച്ചു നശിച്ചു. ഗെയിൽ പൈപ്പ് മൂടാത്തതിനാൽ കർഷകനായ ജനാർദനന് വിളപോലും ഇറക്കാനായിട്ടില്ല.
പലതവണ പറഞ്ഞിട്ടും ഗെയിൽ അധികാരികൾ നടപടി സ്വീകരിച്ചിട്ടില്ല. മുഞ്ഞ രോഗം ബാധിച്ച നെൽകൃഷികളെല്ലാം നശിപ്പിക്കാനുള്ള തയാറെടുപ്പിലാണ് കർഷകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.