മങ്കര: കാളികാവ് റെയിൽവേ ഗേറ്റ് അടച്ചതോടെ വലഞ്ഞ് വാഹന യാത്രക്കാർ. പറളി മങ്കര റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ ട്രാക്കിൽ അറ്റകുറ്റപണി നടക്കുന്നതിനെ തുടർന്നാണ് 16ാം തീയതി വരെ ഗേറ്റ് അടച്ചത്. മാധ്യമങ്ങളിൽ ഇക്കാര്യങ്ങൾ അറിയിച്ച് റെയിൽവേ അറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും അവയൊന്നും ശ്രദ്ധിക്കാത്ത നിരവധി യാത്രക്കാരാണ് ഇപ്പോഴും ഇവിടെയെത്തി മടങ്ങുന്നത്.
വിദൂരങ്ങളിൽ നിന്നെത്തുന്ന യാത്രക്കാരാണ് അറിയാതെ ഇവിടെ എത്തിപ്പെടുന്നത്. കോട്ടായി ഭാഗത്തോ മങ്കരയിലോ വലിയ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരുന്നെങ്കിൽ യാത്രക്കാർക്ക് ഇത്രയേറെ ബുദ്ധിമുട്ടുണ്ടാകുമായിരുന്നില്ലെന്ന് പറയുന്നു. ഇരുചക്ര വാഹനങ്ങളടക്കം നിരവധി വാഹനങ്ങളാണ് കഴിഞ്ഞദിവസങ്ങളിൽ ഇവിടെയെത്തി മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.