മങ്കര: മങ്കര ഏഴാം വാർഡ് കാരാട്ടുപറമ്പ് കുടിവെള്ള പദ്ധതിയിൽ കുടിവെള്ള വിതരണം നിലച്ചതോടെ കാലിക്കുടവുമായി മങ്കര പഞ്ചായത്ത് ഓഫിസിന് മുന്നിൽ വീട്ടമ്മമാരുടെ പ്രതിഷേധം. മങ്കര പഞ്ചായത്തിലെ കാരാട്ടുപറമ്പ് പട്ടികജാതി കോളനിയിലെ കുടുംബഗങ്ങളാണ് കുടിവെള്ളം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായെത്തിയത്. പദ്ധതിയുടെ മോട്ടോർ തകരാറിലായതിനെ തുടർന്ന് ഒമ്പത് മാസമായി കുടിവെള്ള വിതരണം നിലച്ചിരിക്കുകയാണ്. ഇതോടെ പലരും സ്വകാര്യ വ്യക്തികളുടെ കിണറുകളെയാണ് ആശ്രയിക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ മോട്ടോർ തകരാറിലായതിനെ തുടർന്ന് കാൽലക്ഷം രൂപ െചലവിൽ നാട്ടുകാർ പിരിച്ചെടുത്താണ് നന്നാക്കിയത്. കുറച്ച് ദിവസം ശരിയായി പ്രവർത്തിച്ചെങ്കിലും വീണ്ടും മോട്ടോർ തകരാറിലായി.
മങ്കര കാരാട്ടുപറമ്പിൽ ഇ.എം.എസ് കോളനിയിലെ 75 കുടുംബങ്ങൾ കുടിവെള്ളത്തിനായി വലയുകയാണ്. 20 വർഷം മുമ്പ് സ്വാശ്രയ കുടിവെള്ള പദ്ധതിയിലുൾപ്പെടുത്തിയാണ് പദ്ധതി ആരംഭിച്ചത്. മോട്ടോർ നന്നാക്കി ജലവിതരണം നടത്താൻ പഞ്ചായത്ത് പ്രസിഡൻറ് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് സി.പി.എം നേതൃത്വത്തിൽ വീട്ടമ്മമാർ പ്രതിഷേധിച്ചത്. സി.പി.എം ലോക്കൽ കമ്മിറ്റിയംഗം ഒ.എം. മോഹൻരാജ് ഉദ്ഘാടനം ചെയ്തു. കെ.എൻ. സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു.ലോക്കൽ സെക്രട്ടറി സി.എം. അബ്ദുൽ റഹിമാൻ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.എം. വസന്തകുമാരി, ഇ.ആർ. ശശി, മല്ലിക, ഇ.പി. സുരേഷ്, കെ.വി. രാമചന്ദ്രൻ, ഇ.ആർ. ശശി, ജയേഷ് കുമാർ, സതീഷ് കുമാർ, എന്നിവർ സംസാരിച്ചു. തുടർന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.