മണ്ണൂരിൽ വ്യാജ വൈദ്യൻ പിടിയിൽ

മ​ങ്ക​ര: യോ​ഗ്യ​ത​യി​ല്ലാ​തെ മ​ണ്ണൂ​രി​ൽ ചി​കി​ത്സ ന​ട​ത്തി​യി​രു​ന്ന​യാ​ൾ പൊ​ലീ​സ്​ പി​ടി​യി​ൽ. മ​ണ്ണൂ​ർ കി​ഴ​ക്കും​പു​റം കോ​ഴി​ച്ചു​ണ്ട പു​ത്ത​ൻ​വീ​ട്ടി​ൽ കെ.​എം. മു​ഹ​മ്മ​ദ​ലി​യാ​ണ് (39)​ പി​ടി​യി​ലാ​യ​ത്. പ​ത്താം ക്ലാ​സ് പോ​ലും യോ​ഗ്യ​ത​യി​ല്ലാ​തെ പാ​ര​മ്പ​ര്യ വൈ​ദ്യ​നെ​ന്ന പേ​രി​ലാ​ണ് ചി​കി​ത്സ ന​ട​ത്തി​വ​ന്ന​തെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ പ​റ​ഞ്ഞു. മ​ണ്ണൂ​രി​ലെ അ​റ​ബി ചി​കി​ത്സാ​ല​യ​ത്തി​ൽ ആ​ഴ്ച​യി​ൽ ഒ​രു ദി​വ​സ​മാ​ണ് പ​രി​ശോ​ധ​ന.

ജി​ല്ല ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ​ക്ക് ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. എ​ട​പ്പാ​ളി​ലും ചി​കി​ത്സ ന​ട​ത്തി​വ​രു​ന്നു​ണ്ടെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. ഹൃ​ദ്രോ​ഗം, പ്ര​മേ​യം പോ​ലു​ള്ള രോ​ഗ​ങ്ങ​ൾ​ക്കും ഇ​യാ​ൾ ചി​കി​ത്സ ന​ട​ത്തു​ന്നു​ണ്ട്. 18 വ​ർ​ഷ​ത്തോ​ള​മാ​യി ചി​കി​ത്സ ന​ട​ത്തി​വ​രു​ന്ന​താ​യി ഡി.​എം.​ഒ ഡോ. ​ഷി​ബു പ​റ​ഞ്ഞു. ആ​യു​ർ​വേ​ദ ഡ്ര​ഗ്സ് ഇ​ൻ​സ്പെ​ക്ട​ർ ഡോ. ​ശ്രീ​ധ​ർ, കെ.​ആ​ർ. ന​വീ​ൻ, ഇ.​എ​ൻ. ബി​ജു, മ​ങ്ക​ര സി.​ഐ ഹി​ദാ​യ​ത്തു​ല്ല മ​​മ്പ്ര എ​ന്നി​വ​രും പ​രി​ശോ​ധ​ന സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. ഇയാൾക്കെതിരെ കേ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്ത​താ​യും സി.​ഐ അ​റി​യി​ച്ചു.

Tags:    
News Summary - Fake doctor arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.