മങ്കര: വൃക്കകൾ തകരാറിലായതിനെ തുടർന്ന് ആറുവർഷം മുമ്പ് വൃക്കകൾ മാറ്റിവെച്ച ഓട്ടോ ഡ്രൈവർ തുടർചികിത്സക്ക് വഴി കണ്ടെത്താനാകാതെ ദുരിതത്തിൽ. മങ്കര മാങ്കുറുശ്ശി അത്താണി പറമ്പിൽ പരേതനായ ദേവദാസിെൻറ മകൻ ടി.ഡി. സുഗേഷാണ് (42) തുടർചികിത്സക്ക് വഴിയില്ലാതെ സുമനസ്സുകളുടെ സഹായം തേടുന്നത്. വൃക്ക മാറ്റിവെച്ച് ആറുവർഷമായി വീട്ടിൽ കഴിയുന്ന സുഗേഷിന് ഇതുവരെ 40 ലക്ഷം രൂപ െചലവായി. ബന്ധുക്കളും സുമനസ്സുകളും ചേർന്ന് സ്വരൂപിച്ച് നൽകിയ സഹായത്തിലായിരുന്നു സുഗേഷും കുടുംബവും കഴിഞ്ഞിരുന്നത്.
എന്നാൽ, ഒരുവർഷം മുമ്പുള്ള പരിശോധനയിൽ അണുബാധ സ്ഥിരീകരിച്ചതോടെ തുടർചികിത്സക്ക് ഭാരിച്ച തുകയാണ് വേണ്ടത്. മറ്റു വരുമാനമാർഗങ്ങളൊന്നും ഇല്ലാത്തതിനാൽ നിത്യ െചലവുകൾക്ക് പോലും പ്രയാസത്തിലാണ് ഈ കുടുംബം.
ചികിത്സസഹായം കണ്ടെത്താൻ ജില്ല പഞ്ചായത്ത് അംഗം ഷഫ്തർ ശെരീഫിെൻറ നേതൃത്വത്തിൽ സഹായ നിധി രൂപവത്കരിക്കാൻ നടപടി തുടങ്ങി. യോഗം ജില്ല പഞ്ചായത്ത് അംഗം ഷഫ്തർ ശരീഫ് ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം പി. രേഷ്മ അധ്യക്ഷത വഹിച്ചു. സി.എം. അബ്ദുൽ റഹിമാൻ, ടി.എച്ച്. മുഹമ്മദ്, കെ.ആർ. ഷാജീവ്, നന്ദനൻ എന്നിവർ സംസാരിച്ചു. 9946852062 എന്ന ഗൂഗിൾപേ നമ്പറിൽ സഹായം സ്വീകരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.