Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightMankarachevron_rightമ​ങ്ക​ര പൊ​ലീ​സ്...

മ​ങ്ക​ര പൊ​ലീ​സ് സ്റ്റേ​ഷ​ൻ ആക്ര​മണം: ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
Anilkumar, Manikandan
cancel
camera_alt

അ​നി​ൽ​കു​മാ​ർ, മ​ണി​ക​ണ്ഠ​ൻ

മ​ങ്ക​ര: മ​ങ്ക​ര പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് ക​ല്ലെ​റി​ഞ്ഞ് ജ​ന​ൽ ചി​ല്ലു​ക​ൾ ത​ക​ർ​ത്ത​കേ​സി​ൽ ര​ണ്ട് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. മ​ണ്ണൂ​ർ ന​ഗ​രി​പ്പു​റം വെ​ള്ളാ​രം​കു​ന്നി​ൽ അ​നി​ൽ​കു​മാ​ർ (27), ന​ഗ​രി​പു​റം മ​ന്ദ​ത്ത് കാ​ട്ടി​ൽ മ​ണി​ക​ണ്ഠ​ൻ (27) എ​ന്നി​വ​രെ​യാ​ണ് മ​ങ്ക​ര പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഞാ​യ​റാ​ഴ് രാ​ത്രി 11.30നാ​ണ് ബൈ​ക്കി​ലെ​ത്തി ര​ണ്ടം​ഗ​സം​ഘം സ്റ്റേ​ഷ​നി​ലേ​ക്ക് ക​ല്ലെ​റി​ഞ്ഞ​ത്. സ്റ്റേ​ഷ​നി​ലെ മു​ൻ​വ​ശ​ത്തെ ജ​ന​ൽ​ഗ്ലാ​സ് ത​ക​ർ​ന്നു. പൊ​ലീ​സു​കാ​ർ പു​റ​ത്തേ​ക്ക് ഓ​ടി​യെ​ത്തു​മ്പോ​ഴേ​ക്കും അ​ക്ര​മി​ക​ൾ ര​ക്ഷ​പ്പെ​ട്ടു. സി.​സി.​ടി.​വി നോ​ക്കി​യാ​ണ് അ​ക്ര​മി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​ത്. എ​സ്.​ഐ വി ​ഉ​ദ​യ​കു​മാ​ർ, സി.​പി.​ഒ​മാ​രാ​യ യാ​ക്കൂ​ബ്, സ​തീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്വ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച​ക്കാ​ണ് വീ​ട്ടി​ൽ​നി​ന്നും ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഭ​വ​ത്തെ കു​റി​ച്ച് പൊ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങി​നെ. ഞാ​യ​റാ​ഴ്ച രാ​ത്രി 11.30യോ​ടെ ന​ഗ​രി​പ്പു​റ​ത്തെ സ്വ​കാ​ര്യ വ്യ​ക്തി ന​ട​ത്തു​ന്ന ത​ട്ടു​ക​ട​യി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ ര​ണ്ട് യു​വാ​ക്ക​ളും ഉ​ട​മ​യും ത​മ്മി​ൽ വാ​ക്കേ​റ്റ​വും കൈ​യ​ങ്ക​ളി​യും ന​ട​ന്നി​രു​ന്നു.

ഇ​തേ​തു​ട​ർ​ന്ന് ക​ട​യു​ട​മ സ്റ്റേ​ഷ​നി​ൽ വി​ളി​ച്ച് പ​രാ​തി പ​റ​ഞ്ഞ​തോ​ടെ മ​ങ്ക​ര പൊ​ലീ​സെ​ത്തി ഇ​രു​കൂ​ട്ട​രോ​ടും സം​സാ​രി​ച്ച് യു​വാ​ക്ക​ളെ പ​റ​ഞ്ഞു വി​ടു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ രാ​ത്രി 12.15 ഓ​ടെ ഇ​രു​വ​രും ബൈ​ക്കി​ലെ​ത്തി സ്റ്റേ​ഷ​ന് നേ​രെ ക​ല്ലെ​റി​യു​ക​യാ​യി​രു​ന്നു. പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ച​തി​നെ​തി​രെ​യാ​ണ് കേ​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Palakkad NewsPolice Station AttackArrest
News Summary - Mankara Police Station Attack: Two Arrested
Next Story